Category: സിനിമ

തിരുവാതിര …. Pattom Sreedevi Nair

ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ചതിരുവാതിര രാത്രി വിരുന്നു വന്നു ,ഇന്നലെ വിരുന്നുവന്നു ….!എന്റെ കണ്ണു പൊത്തി,പിന്നെ കരം കവർന്നുശിവശക്തിയായി എന്റെ മുന്നിൽ വന്നു !…മനസ്സില് ഞാൻ കരുതിവച്ചതൊക്കെഎന്റെ ദേവനു മുന്നിൽ പകുത്തുനൽകീഞാൻ ദേവന്റെ മുന്നിൽകൈ കൂപ്പിനിന്നു! .അഷ്ടമംഗല്യമായ് കളഭക്കുറി തൊട്ട്പുളിയിലക്കരചുറ്റി നോമ്പെടുത്തു…

ജനുവരി…………. Raju Kanhirangad

തേൻ മഞ്ഞുതുള്ളി തലോടുംപുലരിയിൽഇരു മുഖത്താലെ നോക്കുന്നു ജനുവരിഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പംഓർത്തുനോക്കുന്നു പുതു ദിനത്തിൽഎന്തെന്തു കാഴ്ച്ചകൾ കണ്ടു നമ്മൾകാണുവാനിനിയുമെന്തൊക്കെയുണ്ട്കരളു പറിക്കുന്ന കാഴ്ച്ച കണ്ടുകണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടുവറ്റിവരണ്ട പുഴകൾ കണ്ടുവെട്ടിത്തെളിച്ചുള്ള കാടു കണ്ടുപൊട്ടിക്കരയും ബന്ധങ്ങൾ കണ്ടുപട്ടിണി പേറും വയറുകണ്ടു.കാഴ്ച്ചകൾ പിന്നെയും കണ്ടു നമ്മൾകുളിരു കോരുന്നൊരു…

എന്റെ ഡിസംബർ …. വിഷ്ണു പകൽക്കുറി

ഒടുവില്‍ മാത്രംവരാന്‍ വിധിക്കപ്പെട്ട്വിഷാദത്തിന്റെ മൂടുപടംമഞ്ഞായ്‌ പുതച്ച്ഡിസംബര്‍ നീയെന്നെവല്ലാതെ മോഹിപ്പിക്കുന്നുമഞ്ഞ് പുതച്ചകുന്നിന്‍ചെരുവിലെപുല്‍ത്തലപ്പുകളെന്നോട്‌പറഞ്ഞു, ഇതു പോലൊരു മഞ്ഞുകാലത്തായിരുന്നിരിക്കണംനിന്‍റെ പിറവിയെന്ന്…നിന്‍റെ കുളിരില്‍ മുങ്ങിവീശിയടിക്കുന്ന കാറ്റില്‍ഞെട്ടറ്റു വീഴുന്നപച്ചിലകളെ നോക്കിനിൽക്കെ ഡിസംബർനീയെന്‍റെ കാതിലോതികാറ്റിനു പച്ചിലയെന്നോപഴുത്തിലയെന്നോവേർതിരിവില്ലന്ന്നീപൊഴിക്കുന്നമഞ്ഞുമഴയിൽകുളിരാതിരിക്കുവാന്‍ ഇന്ന്എന്റെ ചിറകിന്‍ ചൂട് മാത്രം..കുളിരുള്ള കിനാവുകളും,പുലര്‍വേളയിൽതണുപ്പും വാരിപ്പുതച്ച്പുതപ്പിനുള്ളിലുറങ്ങാനെന്ത് സുഖം!മഞ്ഞണിഞ്ഞ മൗനത്തിന്റെനേർത്ത പുകമറയ്ക്കുള്ളിൽകാലിത്തൊഴുത്തില്‍പിറന്നവന്റെഓര്‍മ്മയില്‍ വർണ്ണാഭമായൊരുക്രിസ്തുമസ്…

കത്തി …. ഷാജു. കെ. കടമേരി

എത്ര വെട്ടിയാലുംപകയൊടുങ്ങാത്തകൊന്ന് കൊല വിളിക്കുന്നവഴിതെറ്റിയ ചിന്തകൾകനലെരിയുന്ന കാലത്തിന്റെനെഞ്ചിൽ ചോരക്കറകളാൽഅശാന്തിയുടെ ഭൂപടം വരയുന്നു.ചെറുപ്പം മൊട്ടിട്ട വേരുകൾപിഴുതെടുത്ത്,പ്രതീക്ഷകളറുത്തെടുത്ത്കൊലക്കത്തികൾ വരയുന്നവീടുകളിൽ നിന്നുംകാലൊച്ചകൾക്ക്കാതോർത്തിരുന്ന്പിന്മടങ്ങിപോകുന്നുപെയ്ത് തോരാത്ത കണ്ണുകൾ.മക്കളെ കാത്തിരുന്ന് മുഷിഞ്ഞമനസ്സുകൾ കുത്തിക്കീറുന്നകത്തികൾക്കിടയിൽഒറ്റമരച്ചില്ലയിൽ നിലവിളികളായ്പൂക്കുന്നു.കത്തുന്ന മഴയിലൂടിറങ്ങിയോടുംപൊള്ളും ശാപവാക്കുകൾകാലത്തിന്റെ നെഞ്ചിൽആഞ്ഞ് തറയ്ക്കുന്നു.സാക്ഷര,സാംസ്കാരിക കേരളംപുസ്തകതാളിൽ പഠിപ്പിച്ചമനോഹര വാക്കുകൾകഴുകിതുടച്ചിട്ടും പോകാത്തചോരക്കറകൾക്ക് മുകളിലൂടെപറന്ന്, അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റിനമുക്ക്…

തെണ്ടികൾ …. Bijukumarmithirmala

തെരുവിൽകൈനീട്ടിഒരു നേരത്തെഭക്ഷണംയാചിക്കുന്നവന്ആരോ ഓമനപേരുചേർത്തുവച്ചുതെണ്ടിപെണ്ണിൻ്റെസ്നേഹം യാചിച്ചുചെന്നവനെ അവളുംഓമന പേരു ചേർത്തുവിളിച്ചുപോടാതെണ്ടി.പക്ഷേവോട്ടുയാചിച്ച്ചിരിച്ചുനിന്നവനെആരും വിളിച്ചില്ലതെണ്ടിയെന്ന്പേര് മാറ്റി പറഞ്ഞുസ്ഥാനാർത്ഥിതെണ്ടിയുടെപര്യായപദം:ചാർത്തിവച്ചുഒത്തിരി പേർയാചിച്ചു വോട്ടിന്.കരുണയുള്ളവർഎല്ലാവർക്കുംവീതിച്ചുനല്കി .അങ്ങനെ കൊടുത്തത്അസാധുവത്രേ.അമ്മയുടെമുലപാല് തേടിയാണ്ഞാനാദ്യംതെണ്ടിയായത്പിന്നെ ഓരോ കാര്യങ്ങൾക്ക്തെണ്ടി കൊണ്ടേയിരുന്നു.ഇപ്പോഴും തുടർക്കഥഓരോരുത്തരുംഓരോ കാര്യങ്ങൾനേടാൻയാചിച്ചു കൊണ്ടേയിരിയ്ക്കുന്നുഅതിനയാണ്തെണ്ടികൾതെണ്ടികളെന്ന്വിളിച്ചു കൊണ്ടേയിരിക്കുന്നത്. ബിജുകുമാർ.മിതൃമ്മല

ഒരമ്പലക്കാഴ്ചയിൽ ….. Prakash Polassery

പ്രഭാവം കുറഞ്ഞൊരാ അമ്പലനടയിൽപ്രാർത്ഥനാനിരതയായിരുന്നവൾദേവ, പ്രഭാവം ഏറെയുണ്ടെന്നാണാദേവ വിഗ്രഹത്തിലെന്നു പരക്കെ സംസാരംക്ഷയിച്ചു തുടങ്ങിയ ക്ഷേത്ര തിടപ്പള്ളിയിൽക്ഷമയറ്റു പോം പന്തീരടിവച്ചീടുകിൽഎന്നിട്ടുമവൾ അടിവച്ചടിവെച്ചുംഎങ്ങനെ പന്തീരടിവച്ചു നടന്നതെന്നോ!കാത്തിരുന്നു ഞാനാക്കാഴ്ച കാണാൻകരളിലെന്തായിരുന്നെന്നറിയില്ലഭക്തി തൻ പാരവശ്യം, പിന്നെയോഭക്തയുടെ കടാക്ഷമോ ! അറിയില്ലഓർത്തിരുന്നൊരു നേരമവളെ പണ്ട്ഓർമ്മയിലാ വിടവുള്ള പല്ലിൻ നിരവിരിഞ്ഞ മാറിൽ…

സുന്ദരിമാമ്പഴം …. Sathi Sudhakaran

കശുമാൻചുവട്ടിലെ തണലത്തിരുന്നു ഞാൻകഥകൾപറഞ്ഞുരസിച്ച കാലംകുലകളായുള്ളൊരു പൂക്കളുംകായ്കളുംകാണുവാൻശലഭങ്ങൾ ഓടി വന്നു.ആരുടെകൈ കൊണ്ടു സൃഷ്ടിച്ച പോലെയാ,കശുമാങ്ങതലപൊക്കിനിന്നിരുന്നു.പലവർണ്ണമായുള്ളകശുമാമ്പഴങ്ങളുംകാണുവാൻകൗതുകംഏറെതോന്നും.മഞ്ഞക്കളറുള്ളസുന്ദരി മാമ്പഴംആരുകണ്ടാലുംകൊതിച്ചുപോകും.ചോരക്കളറുള്ള സുന്ദരിപ്പെണ്ണവൾകൂട്ടരെമാടിവിളിച്ചു നിന്നു.പൊക്കമില്ലാതുള്ള കശുമാവിൻചില്ലയിൽഊഞ്ഞാലുകെട്ടീട്ടാടി നമ്മൾആടിത്തിമിർത്തുകളിച്ചുള്ളനേരത്ത്!കയർപൊട്ടി താഴേക്കു വീണു പോയി.ഓടിവന്നെന്നെഎടുത്തെൻ്റെഅപ്പുപ്പൻഎന്നിളംമേനിതലോടി മെല്ലെ !ഓരോ മരത്തിൻ്റെ ചില്ലയിൽഞങ്ങളുംഓടി നടന്നു കളിച്ച കാലംഞങ്ങളെ നോക്കി ചിരിച്ചുചാഞ്ചാടുന്നസുന്ദരിയായൊരു മാമ്പഴത്തെകുസൃതികളായുള്ള കുട്ടികൾവന്നിട്ട്മാവിൻ്റെ ചുറ്റും…

പൂങ്കുല ….. ശ്രീകുമാർ എം പി

മഴയത്തു തുള്ളിക്കളിച്ചതാര്മഴവെള്ളം കണ്ടു മദിച്ചതാര്മഴവില്ലു കാണാൻ കൊതിച്ചതാര്മഴവില്ലു കണ്ടു രസിച്ചതാര്മഞ്ഞത്തു തീ കാഞ്ഞിരുന്നതാര്മഞ്ഞണിപ്പുല്ലിൽ നടന്നതാര്അമ്മയ്ക്കു പിന്നിലൊളിച്ചതാര്അമ്മിഞ്ഞ തൊട്ടു കളിച്ചതാര്പൂച്ചയ്ക്കു പിന്നാലെ പാഞ്ഞതാര്നായയെക്കണ്ടു കരഞ്ഞതാര്തുമ്പപ്പൂ തേടി നടന്നതാര്പൊന്നോണപ്പൂക്കളമിട്ടതാര്തുള്ളിക്കളിച്ചു നടന്നതാര്തൂശനിലയിൽ കഴിച്ചതാര്കൊഞ്ചിക്കുഴഞ്ഞു നിന്നതാര്കൊച്ചീണപ്പാട്ടുകൾ പാടീതാര്മൂടിപ്പുതച്ചു കിടന്നതാര്മടി പിടിച്ചങ്ങനിരുന്നതാര്പഞ്ചാര കവർന്നു തിന്നതാര്തഞ്ചത്തിൽ കാണാതൊളിച്ചതാര്വേനലിൽ വിയർത്തു കളിച്ചതാര്ചേറും…

പ്രണയസങ്കീർത്തനം … Saju Pullan

മനസിൻ്റെ അറകളുടെ താഴെ നിലയിൽമണ്ണാഴങ്ങളിലെ കല്ലറക്കുള്ളിൽപാതിരകളിൽ ഉണർന്നെഴുന്നേൽക്കുന്നുചാരത്തണഞ്ഞുചാഞ്ഞു നിൽക്കുന്നുശ്വാസവുംശ്വാസവുംതമ്മിൽ തൊടുന്നുചൂടോട്ചൂട് ചേരുന്നുഅത്ര കരുത്താൽവാരി പ്പുണർന്ന്ഒരുചുംബനത്തിൻ്റെമേള മോടെനെഞ്ചിൽ കൊരുത്ത് ചുണ്ടു ചേർക്കുന്നുഅത്രയും തരളമായ്അത്രയഗാധമായ്അത്രയും അത്രയുംമോഹംവിളിക്കയായ്…സിരകളിൽ കന്മദം നിറയുകയായിഓർമ്മകൾ ഓർമ്മകൾ ഓർമ്മകളായി…ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശലഭമായ് ശബളമായ്വിടരുന്ന നോവ്ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശബളമായ് കവനമായ്മാറുന്ന നോവ്…ഓർമ്മകൾ ഓരോന്നുംഓരോരോ പൂവ്പരിഭവ മൊഴിയാകൊഴിയാ…

അടഞ്ഞുപോകുന്നവാതിലുകൾ …. നിയാസ് സലിം

തുറക്കുംതോറുംഅടഞ്ഞുപോകുന്നവാതിലുകൾസ്വയംപൂട്ടിടുന്നു.എത്രയടച്ചാലുംതുറന്നുപോകുന്നജനാലകൾകൊളുത്തു പറിച്ചെറിയുന്നു.അകത്തേക്കുകയറാൻമടിയ്ക്കുന്നകാറ്റും വെളിച്ചവുംപേപിടിച്ചു പേടിപ്പിക്കുന്നു.കത്താൻ മടിയ്ക്കുന്നഅടുക്കളയുടെ മിടിപ്പ്തീന്മേശ പൊള്ളിക്കുന്നു.പ്രകാശം പരത്താത്തസന്ധ്യാവിളക്കിൻ വിളർച്ച..കെട്ട സൂര്യന്റെവിരസത്തുടർച്ച …വസന്തംമറന്നഋതുഘോഷയാത്രഅമ്മൂമ്മമാത്രംഅന്നുമിന്നുംപിരാന്ത് പറയും,വിൽപ്പനയ്ക്ക് വെച്ച വീടുമാത്രംവിലപേശി വാങ്ങരുതെന്ന്.