ലളിതഗാനം …. ശ്രീരേഖ എസ്
പറയാതെ വന്നെന്റെയോരം ചേർന്നുഅറിയാത്തമട്ടിൽ നീ തൊട്ടുനിന്നു .മറ്റാരുമറിയാതെ മൗനത്തിൻതീരത്ത്മിഴികളൊരായിര൦ കവിതച്ചൊല്ലി.(പറയാതെ വന്നെന്റെയോരം) നീർമാതളചോട്ടിൽ പൂത്തു നിന്നുകവിഭാവനകളിൽ മുഴുകി നിന്നു.കാറ്റു വിളിച്ചിട്ടും കിളിമൊഴി കേട്ടിട്ടുംഅറിയാതെയെങ്ങോ തരിച്ചുനിന്നു.(പറയാതെ വന്നെന്റെയോരം) ഏഴഴകുള്ളൊരീ സ്വപ്നങ്ങളിലെന്നുംസ്നേഹാർദ്രമാകുമീ ഈരടികൾഅകലെയിരുന്നൊരു പൂങ്കുയിൽ പാടി,മധുരമനോഹരമീ പ്രണയഗീതം ! ശ്രീരേഖ.എസ്