അച്ഛനുറങ്ങുന്നയാറടിമണ്ണി-നടുത്തുഞാനൊരുനേരമോർത്തു നിന്നൂ..അച്ഛനും ഞാനുമൊരിയ്ക്കലുമ കലാത്ത,മണ്ണിൻ്റെഗന്ധം നുകർന്നുനിന്നൂ..ആറടി മണ്ണിലൊതുങ്ങാത്തൊരോർമ്മകൾ,ആൽമരംപോലെ വളർന്നിരുന്നൂ..ആരുമറിയാതെയന്നു ഞാനൊത്തിരി,കാര്യങ്ങളച്ഛനോടോതിനിന്നൂ..ഉമ്മറക്കോലായിൽ ചാരുകസേരയിൽ,അച്ഛനിരിക്കുന്നതോർത്തുനിന്നൂഅന്നേരമരികത്തുചേർന്നിരുന്നൊരുപാടു –കഥകളറിഞ്ഞതുമോർത്തുനിന്നൂകൈവിരൽ മെല്ലെപ്പിടിച്ചാദ്യമക്ഷര-മാലകളെഴുതിച്ചതോർത്തുനിന്നൂആദ്യമായച്ഛൻ്റെ കൈത്തുമ്പിലൊപ്പമായ്,പിച്ചവയ്പ്പിച്ചതുമോർത്തുനിന്നൂ..അച്ഛനെയോർക്കുമ്പോളെൻ്റെ മനസ്സിലായ്,ഓടിയെത്തുന്നൊരെൻ പുണ്യകാലം..അമ്പത്തിയേഴിൻ്റെ മുറ്റത്തു നിൽക്കിലും,അന്യമായ്ത്തീരാത്ത ബാല്യകാലം..എന്നിലെയാനന്ദമെല്ലാമറിഞ്ഞന്നെൻ,എന്നോടുചേർന്നുകളിച്ചകാലം..എല്ലാമറിഞ്ഞെൻ്റെയുള്ളം കുളിർക്കുവാൻ,എന്നാളുമെൻതണലായകാലം..എങ്ങോ മറഞ്ഞുപോയെങ്കിലുമോർമ്മയിൽ,എന്നടുത്തുണ്ടെന്നൊരാത്മഹർഷം..എങ്ങുപോയാലുമാജീവിതസ്പന്ദനം,എന്നിൽത്തുടിക്കുന്നു മോഹവർഷം… = ശ്രീലകം വിജയവർമ്മ =