പ്രണയ വസന്തം …. ശ്രീരേഖ എസ്
വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻമനസ്സിൽ കുടിയേറുമോ അൽപ്പനേര൦ .തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം.നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം…മധുമാസരാവുകൾക്കു വിരുന്നൊരുക്കിവേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ …പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനിപ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നിനിഇത്തിരി നേര൦ ചേർന്നിരിക്കൂ …നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തുതാള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾകിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽപ്രണയവസന്ത൦ പൊഴിക്കാമീരാവിൽ …സ്നേഹമലരുകള്‍…