Category: സിനിമ

കുഞ്ചൻ എന്ന നടൻ …. അഭ്രലോകത്തേക്കുള്ള കൊച്ചിയുടെ മറ്റൊരു സംഭാവന ……. Mansoor Naina

സർഗങ്ങളാലും ശ്ലോകങ്ങളാലും നിറഞ്ഞു നിൽക്കുന്ന , ചരിത്രം രചിച്ച ലക്ഷണമൊത്ത മഹാകാവ്യമാണ് കൊച്ചി . വ്യത്യസ്ഥ സംസകാരങ്ങൾ , ഭാഷകൾ , വേഷങ്ങൾ പിന്നെ കിടയറ്റ കലാപ്രതിഭകൾ , ആസ്വാദകർ കൊച്ചിക്ക് പാടാനും പറയാനും ഏറെയുണ്ട് … രാത്രിയിൽ നിന്ന് പുതിയ…

ഏകാകിനി …Shyla Kumari

ഏകാകിനി നീയില്ലാതായ രാത്രിയ്ക്കുംപകലിനുംനീളമേറെയായിരുന്നു. നീയില്ലായ്മയിൽ ഉരുകിത്തിളച്ചഎന്റെ സങ്കടത്തെക്കുറിച്ച്നിനക്കെന്തറിയാം. നിനക്കായെഴുതിയകവിതകളോരോന്നുംവെട്ടിത്തിരുത്തിയുംകീറിയെറിഞ്ഞുംഞാനനുഭവിച്ച നൊമ്പരത്തെക്കുറിച്ച്നിനക്കറിയില്ല. നീയില്ലാതായ ദിനങ്ങളിൽഭ്രാന്തിന്റെ വക്കോളമെത്തിയമനസ്സ്നീയെങ്ങനെയറിയാനാണ്. ഇന്ന് കാറ്റും കോളുമടങ്ങിശാന്തമായിരിക്കുന്നു മനസ്സ്പിറകിലേക്ക് നോക്കി പുഞ്ചിരിക്കുന്നുമനസ്സും ഞാനും.

പ്രിയതേ …. (കവാലി) …. GR Kaviyoor

എന്നുള്ളം തുടിപ്പതൊക്കെഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോനിനക്കായ് മാത്രമല്ലോ പ്രിയതേ …. അണുവിന്നണുവിലുള്ളപ്രണയം നിനക്കല്ലോഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോ പ്രിയതേ…. ഈ നിലാക്കുളിരിൻ പൂമണവുംപിണക്കങ്ങളും , ഇണക്കങ്ങളുംഈണംതരും ഗാനങ്ങളൊക്കയുംനിനക്കായ് മാത്രമല്ലോ പ്രിയതേ എന്നുള്ളം തുടിപ്പതൊക്കെഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോനിനക്കായ് മാത്രമല്ലോ പ്രിയതേ …. മധുരമാം മൊഴികളിലെഅധരചുംബനങ്ങളൊക്കെഎനിക്കായ് മാത്രമല്ലോഎനിക്കായ്…

കുതിക്കുമോർമ്മകൾ ….. ശ്രീരേഖ എസ്

ഓര്‍മ്മയുടെ തീവണ്ടികിതച്ചുകൊണ്ടുവര്‍ഷങ്ങള്‍ പിന്നോട്ടേക്ക്പാഞ്ഞപ്പോള്‍തേങ്ങുന്നുവോഉള്ളിലൊരു അരിപ്രാവ് പാളംതെറ്റിയചിന്തകളിലൂടെ നുഴഞ്ഞുകേറിമനസ്സിന്‍ വാതായനങ്ങളില്‍ചെറുകാറ്റായിതഴുകിയുണര്‍ത്തുന്നുപുസ്തകതാളിലൊരു –കോണില്‍ നീ കോറിയിട്ടപ്രണയാക്ഷരങ്ങൾ.. ചിതലരിച്ച ഏടുകള്‍ക്കിടയിലുംചാവാതെ-കിടക്കുന്നതെന്തേ,മൃതസഞ്ജീവിനിപോലെയാമൃദുലാക്ഷരങ്ങള്‍..ആത്മഹത്യക്കൊരുങ്ങിയസ്വപ്നങ്ങളെപുനര്ജീവിപ്പിക്കാനോ ? അറിഞ്ഞുമറിയാതെയുംജീവിതപ്പാളങ്ങളിൽചതഞ്ഞരഞ്ഞു പോകുന്നചില നിമിഷങ്ങള്‍,പേരറിയാത്തഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയഅജ്ഞാതസഞ്ചാരിയുടെഓർമ്മകളും പേറികുതിച്ചു പായുന്നതീവണ്ടിപോലെ ,കുതിച്ചും കിതച്ചും ഇഴഞ്ഞുംപോകുന്ന ജീവിതയാത്രയ്ക്കിടെ,പച്ചക്കൊടി കാണിക്കുന്നഗാര്‍ഡിനെപ്പോലെപുഞ്ചിരി പൊഴിക്കുന്നുമധുരിക്കുന്ന ഓര്‍മ്മകൾ ശ്രീരേഖ.എസ്

സ്വർഗ്ഗം ….. Sumod Parumala

പശ്ചാത്തപിക്കാത്തവർക്ക് പാപമോചനമില്ലെന്ന തിരിച്ചറിവിലാണയാൾ വേർപ്പച്ചകളിലേയ്ക്ക് കുനിഞ്ഞുനോക്കിയത് .പശ്ചാത്താപം വെറും മനോവൃത്തിയല്ലെന്നും മറ്റുള്ളവരിലേക്ക് ചാഞ്ഞ കരുണയുടെ ചില്ലകളാണെന്നും ദൈവം പണ്ടേ പറഞ്ഞിരുന്നതാണല്ലോ . സ്നേഹവാക്കുകളുടെ – യടർന്നുപോയവക്കുകളിലൂടെയിഴഞ്ഞിഴഞ്ഞ്ചീഞ്ഞഴുകിയശരീരങ്ങളിലും മുറിഞ്ഞറ്റ ഹൃദയങ്ങളിലുമയാൾകൈത്തലങ്ങളാൽ തഴുകിയപ്പോൾഅവയടർന്നറ്റ് അയാളിലേയ്ക്കൊട്ടികൂടുതൽ നൊന്തു .അവിഹിതങ്ങളാൽആത്മഹത്യചെയ്ത് മറഞ്ഞ ഗർഭപാത്രങ്ങളിലയാൾകറുകറുത്ത രോമങ്ങൾ നിറഞ്ഞ പുഴുക്കളായിചുരുണ്ടുവീണ്…

തിര …. Reshma Jagan

ഹോ ! ഇതൊരു നരച്ച പകൽവിളറി വെളുത്തൊരാകാശം. വിരസത കുടിച്ചുവറ്റിക്കുന്നവർക്കിടയിൽതിരകളെണ്ണി നാമീകടൽക്കരയിൽ. ഇപ്പോൾ നീവിളറിയ വെയിലേറ്റഗോതമ്പു പാടംപോലെ.വെയിലുമ്മവെച്ചുതുടുത്ത കടലു പോലെ. മടുപ്പിന്റെ അത്യുന്നതങ്ങളിൽനിന്റെ ചിന്തകളുടെനൂലഴിച്ചിട്ട വർണ്ണപട്ടങ്ങളിൽകുരുങ്ങിഎന്റെ മനസ്സ്.. പശ്ചാത്തലത്തിൽഉമ്പായിയുടെഗസൽ താളം “സുനയനേ സുമുഖീസുമവദനേ സഖീസുനയനേ സുമുഖീസുമവദനേ സഖീ “ കടുംനീലയിൽവശ്യ ചിത്രങ്ങൾ…

കൊയ്ത്തുകാലം …. ജോർജ് കക്കാട്ട്

സൂര്യനെ ജ്വലിപ്പിക്കുന്ന തൂവലുകൾതൻറെ കിരണങ്ങളുമായി ഇടനാഴി സന്ദർശിക്കുന്നു;തണുത്ത പുൽമേടയിൽ നിന്ന് ഗാനങ്ങൾ മുഴങ്ങുന്നുമനോഹരമായ പ്രകൃതിയുടെ വിലയ്ക്ക്. ഒപ്പം വർണ്ണാഭമായ പുഷ്പകിരീടങ്ങളിലുംചിത്രശലഭം കുതിക്കുന്നു, കുലുങ്ങുന്നുതിരക്കുള്ള തേനീച്ച സിംഹാസനസ്ഥരാണ്അവളുടെ സുഗന്ധ മോതിരത്തിൽ. ഇതിനകം പാടത്തേക്കു വരുന്നുകൊയ്‌ത്തുകാർ കൊയ്‌ത്തുത്സവമായി ,ധാന്യത്തിന്റെ സ്വർണ്ണ തരംഗങ്ങളുംഅവൾ അരിവാൾ നീട്ടി.…

കാറ്റിൻ തുടിതാളം …. Jini Vinod Saphalyam

ആടിയുലഞ്ഞു ‌ തുടിതാളംപോൽഇളകി വന്നോരാ കുളിരിളം കാറ്റിന്ന് അരളിതൻ ഇലകളെ തൊട്ട് തഴുകിഇലഞ്ഞിതൻ പൂക്കളെമെല്ലെ കൊഴിച്ചിട്ട്നൃത്തചുവടുപോൽ തത്തി കളിക്കവേ മാമരചില്ലയെ പുൽകി കിടന്നോരാമുല്ലതന്നരി മൊട്ടുകൾകുണുങ്ങി ചിരിച്ചുപോയ്‌ മരങ്ങളും ഇലകളുംമലർവള്ളി കൊടികളുംകാറ്റിന്റെ താളത്തിലങ്ങനെതുള്ളി കളിച്ചു രസിക്കവേ താഴെ നീർതടാക നടുവിലായ്അർക്കനെ കാത്തെന്നപോൽഅനങ്ങാതെ നിന്നോരാതാമര…

ഉൾപ്പുളകം …. Prakash Polassery

വെൺ തങ്കത്താലമേന്തി നിൽക്കു-മ്പോളിമ്പമാർന്ന കാഴ്ച പോലെ നൽകി –യോരാ, അഞ്ചിതൾ പൂവേ മന്ദാരമേനീയെത്ര ധന്യ, നമിക്കട്ടെ നിന്നെ ഞാൻ പുലരിയിനിയും പുലരാനുണ്ടാകിലുംപുലർമണ മെത്ര പരക്കുന്നുണ്ടല്ലോമഴ കഴിഞ്ഞു നീർ തുള്ളി മുത്തമിട്ട നൽ-മന്ദാരയിലകളിൽ ഇറ്റിറ്റതുളളികൾ ഹാ, എന്തു കാഴ്ചയാകും ബാലാർക്കൻതൻകിരണങ്ങളൊന്നുതൊട്ടുമുത്തംനൽകുമ്പോൾഇറ്റുവീഴാതെ നീയവിടെ പിടിച്ചു…

സൂഫിയും സുജാതയും …. Anes Bava

മലയാള സിനിമയിലെ ആദ്യത്തെ ഒ.ടി.ടി. റിലീസ് എന്ന ഖ്യാതിയുമായി പുറത്തിറങ്ങിയ സിനിമയാണ് സൂഫിയും സുജാതയും. സിനിമക്ക് പ്രേക്ഷകർക്കിടയിൽ ഉണ്ടായ സമ്മിശ്ര പ്രതികരണത്തിന്റെ അന്തരം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ചിത്രം ഇഷ്ടപ്പെട്ടവർ അനശ്വര പ്രണയ കാവ്യം എന്ന് അഭിപ്രായപ്പെട്ടു വീണ്ടും വീണ്ടും സിനിമ…