ശില്പിയും ശില്പവും
രചന : ബിന്ദു അരുവിപ്പുറം✍ ഉള്ളിൽ നിറഞ്ഞൊരാ രൂപം മനോഹരംശിലയിലായ് ശില്പിയൊരുക്കി വച്ചു.നീലിമയാർന്ന മിഴികളിൽ നോക്കി ഞാൻസങ്കല്പലോകത്തു ചിറകടിച്ചു. മധുരമൂറും നല്ല പവിഴാധരങ്ങളെൻഹൃദയതാളത്തിലായ് താലമേന്തി.വാർമുടിക്കെട്ടിൻ സുഗന്ധം നുകർന്നവൻപ്രണയാദ്രഭാവത്തിലൊന്നു നോക്കി. എത്രകണ്ടാലും മതിവരാതുള്ളൊരുസുന്ദരമേനിയെയോർത്തിരുന്നു.കൊത്തിയെടുത്തൊരു ശില്പമാണെങ്കിലുംഹൃദയത്തുടിപ്പിലായ് ചേർന്നതല്ലെ! സ്വപ്നങ്ങളായിരം നെയ്തുകൂട്ടിക്കൊണ്ടുചഞ്ചലചിത്തനായ് ശില്പിയപ്പോൾ.എത്രമറഞ്ഞിരുന്നാലുമെൻ ശില്പമേ,അത്രമേൽ നിന്നെയിന്നിഷ്ടമായി.…