മഴ പറയുന്നത്.
രചന : വിനയൻ✍ കുളിരായ് ചിതറുംമഴയായുംമഴ പെയ്തൊഴുകുംപുഴയായുംതിരയായുയരുംകടലായുംതപമേറ്റുയരുംമുകിലായുംതണുവേറ്റുറയുംഹിമമായുംതിളകൊണ്ടിളകുംജലമല്ലോകുടിനീരമൃതംകുളിർ നീര്ജനിയും മൃതിയുംതൊടുമൻപ്.ഒരു നാളിടയൻഇളവേല്ക്കുംഒരു താഴ്‌വരയിൽമഴയെത്തി.മഴയാ മലയിൽപെയ്തൊഴുകിപുഴയായീറൻപാട്ടെഴുതി.പുഴയിൽ നിറയെനീലാമ്പൽ,കുളിരോളങ്ങൾപുഞ്ചിരികൾ.പുണരാനുണരുംപൂമിഴികൾപുതുവിൺതാരക-കിങ്ങിണികൾ.അവിടേയ്ക്കെത്തൂ,യിടയാ നീഅഴലില്ലാതെ,യഴകേറ്റൂ ….അറിയണമക്ഷര-സത്യങ്ങൾഅവ നെഞ്ചേറ്റിയസമരങ്ങൾ.നിറയും സ്വപ്ന-നിലാവലകൾനീയും ഞാനുംമഴയിടവും. പുതിയപുൽനാമ്പിലെ –പ്പുളകത്തിളക്കമേപുതുമകൾ പുൽകി –പ്പതം വന്ന ശില്പമേനിനവിൽ നീർമിഴിയൂറിനില്ക്കുന്നതെന്തു നീയറിയണം താരകേപറയണം ധീരജേഅഴകിനാകാശങ്ങ-ളറിവിനാഴക്കടൽഅവിടെയുണ്ടാത്മാവിലുരുകി നിറയുന്നവർ.അവരിലമ്മത്തണൽഅരികലച്ഛൻ,നിറം പകരുമോർമ്മക്കുളിർ –മഴ…