പ്രണയനീരദങ്ങൾ.
രചന : ബിനു. ആർ✍ വാനത്തിൽ ചെറുചെതുമ്പലുകൾപോൽനീരദങ്ങൾ നിറഞ്ഞിരിക്കെ,ഭൂമിപ്പെണ്ണിന്മീതെനനുത്തഹിമകണംപോൽമഴനിലാവ് പൊഴിയവേ,എൻമനസ്സിൻസങ്കല്പത്തിൽ നിറയുന്നുവെൺചന്ദ്രലേഖതൻ പ്രണയനീരദങ്ങൾ!കഴിഞ്ഞ കൊഴിഞ്ഞനിലാവുകളിലെപ്പോഴോപ്രണയംവന്നുവാതിലിൽമുട്ടുമ്പോഴൊക്കെയും പരിഭവക്കടലുകൾവേലിയേറ്റങ്ങളാകവേചിന്തകളിലൊക്കെയും പ്രണയചന്തങ്ങൾവന്നു നിറയുമ്പോഴൊക്കെയുംതളിർക്കുന്നചിരകാലസ്വപ്നങ്ങളൊക്കെയും,പൂക്കുന്നകൈതപ്പൂമണം പോൽ,സുഗന്ധം പരത്തുന്നു.!മഴയുംതണുപ്പുംരാവും ഉദിച്ചുന്മാദിനിയായ്മദിക്കവേ , കറുകറുത്തപ്രണയനീരദങ്ങൾകണ്ടു, രാക്കിളികൾകൊക്കുരുമിക്കുറുകുന്നുരാക്കോഴികൾ രാഗാർദ്രഗാനം മുഴക്കുന്നു!