പ്രാണായനം…
രചന : ദീപക് രാമൻ ശൂരനാട്.✍ ഒടുവിലെൻ്റാത്മാവുതേങ്ങിഅരികെ നീ വന്നു നിന്ന നേരം…മിഴി നിറഞ്ഞൊരുതുള്ളികണ്ണീരടർന്നെൻ്റെ നെറുകയിൽചിതറിത്തെറിച്ച നേരം…ഒടുവിലെൻ്റാത്മാവുതേങ്ങി…നിന്നെയോർത്തൊടുവിലെ-ൻ്റാത്മാവ് തേങ്ങീ… പ്രിയതേ നീയെത്തുവാനേറെ വൈകി,കരയാതെ ഇനിയെന്നെ യാത്രയാക്കൂ…ചിറകറ്റുനിൻ പ്രണയചുഴിയിൽ പതിച്ച,ഈ ദേശാടനക്കിളിയെ നീമറക്കൂ… ഭൂതകാലത്തിൻ്റെ തടവറക്കുള്ളിൽനീ മൂളിപ്പറക്കുന്ന ഭ്രമരമാണോമലേ…നീറിപ്പുകയുന്ന ഓർമ്മകൾക്കുള്ളിലും,നോവുന്ന ഓർമ്മയായ് മാറുന്നു…