🐱പൂച്ച
രചന : പൂജ ഹരി (കാട്ടകാമ്പാൽ )✍ എൻ്റെ പാദത്തിനരികിൽ,ഒരു പഞ്ഞി തുണ്ടു പോലെ നീആജ്ഞകൾക്ക് കാതോർത്തു…കാരണം.നിനക്ക് ഞാൻ റാണിയാണ്നിൻ്റെ രാജ്യത്തിൻ്റെ ഭരണംഎന്നിൽ മാത്രമാണല്ലോ..ഏകാന്തമാം ദിനരാത്രങ്ങളിൽഎൻ്റെ കൈ കുമ്പിളിൽനീയുണ്ടായിരുന്നു..മൊഴികൾക്ക് കാതോർത്ത്,കഥകളിൽ മുങ്ങിത്താഴ്ന്ന്എൻ്റെ വാചാലതയിൽനീ മിഴിനട്ടിരിക്കാറുണ്ട്..എൻ്റെ ഭ്രാന്തുകളിൽകവിത പൂക്കുന്ന നിമിഷം,നിനക്ക് മാത്രമറിയുന്നസൃഷ്ടിപ്പിടച്ചിലിൽ,നിൻ്റെ മുട്ടിയുരുമ്മലുകൾ,എന്നിൽ…