ഏകാകിനി
രചന : അനു സാറ✍ വെയിലേറ്റു വാടിയ കാനനപൂവുപോൽ നീവാടിത്തളർന്നുവോയീയുലകിൻ മാറിടത്തിൽപറയാതെ നീയേറ്റ യാദനകളുംകരയാതെ നീ കരഞ്ഞ നിമിഷങ്ങളുംനിന്നിലൊരു രണഭൂമിയായി പിറവികൊണ്ടുഏകയായ് നീയലഞ്ഞ വഴിത്താരകളിൽനിന്റെ പാദുകങ്ങൾ ആഴ്ന്നിറങ്ങിപകലിൽ നീ പുഞ്ചിരിയുടെ പൊയ്മുഖം ചാർത്തിസന്ധ്യകൾ നിന്റെ നോവുകൾ തുടച്ചുമാറ്റിരാവുകളിൽ പെയ്തിറങ്ങിയ നീർക്കണങ്ങൾനിന്റെ മിഴിച്ചിരാതിൽ…