പാടാത്ത സങ്കീർത്തനം.
രചന : ബിനു. ആർ✍ പാടൂ നിലാവേ,ഒരു മൗനരാഗസങ്കീർത്തനംഇരുൾവീഴാൻ തുടങ്ങുമീഏകാന്തതയിലിരുന്നൊരുകിളിപാടി, കളമൊഴി പാടി,പാടൂ നിലാവേ ഒരുമൗനരാഗസങ്കീർത്തനം !ഉണരുവാൻ വെമ്പുമാനാളെയുടെകനവിലുംഉറങ്ങിക്കിടക്കുമീഇന്നലെയുടെ മൂകതയിലുംഏറ്റുപാടുകഒരു മൗനരാഗസങ്കീർത്തനം !പിറക്കുവാനേറെനാഴികയുണ്ടെങ്കിലും മൂളുകപ്രഭാതഭേരിതൻ നിസ്വനംമൂളുക രാവേ, ഒരു ഉണർവിന്റെസംഗീതം പാടുക,.പാടുവാനേറെയുണ്ടെങ്കിലുംമൗനത്തിൻ വിഴുപ്പുകളഴിക്കുക,ദൂരെയേതോ മർമ്മരത്തിൻചിറകുകളുയരുന്നൂ,ശ്രീരാഗം തേടിയീ ശാന്തതയെപ്രശാന്തയാക്കീടുക,മൗനത്തിൻ പാശമഴിച്ചുവിടുക,നിർവൃതിതന്നുയരത്തിൽ ചെന്നുടനെതാഴേക്കുപതിക്കുവാനായ് മാത്രംനീയുഴറീടുക…