മരണത്തിലേയ്ക്ക് തള്ളിയിട്ട്
രചന : ലേഖ വാസു✍ എന്തിനാണിന്നും നീഓർമ്മകളുടെ പിന്നാമ്പുറങ്ങളിലേക്ക്എന്നെയിങ്ങനെ വലിച്ചിഴക്കുന്നത്?ആർദ്രമാമൊരു നിമിഷം പോലുംഓർത്തെടുക്കാനില്ലാത്തൊ-രിടത്തേയ്ക്ക് വീണ്ടുമിങ്ങനെയെത്തിച്ചെന്നിൽഎന്തിനാണ് പിന്നെയും മടുപ്പിന്റെതിരവലയങ്ങൾ സൃഷ്ടിക്കുന്നത്.ഉറക്കച്ചടവിന്റെ ഓരോഅവസാനങ്ങളിൽപ്പോലുംനീയെന്തിനാണെന്റെബോധമണ്ഡലത്തെപ്പോലുംകാർന്നുതിന്നില്ലാതാക്കുന്നത്?എന്നിട്ടുമൊരേ ഓർമ്മകളിലൂടെമദഗന്ധമോലുമോരോ രാവുകളിലുംനീയെന്റെ വിയർപ്പുകണങ്ങളിലെഉപ്പൂറ്റിക്കുടിച്ചു മടങ്ങുമ്പോൾമാത്രമാണ് ഞാനറിയുന്നത്മനസ്സുകൊണ്ട് മരിച്ചവരിനിയുമിവിടെഉയർത്തെഴുന്നേൽക്കുമെന്ന്.അപ്പോഴും എന്നത്തേയുംപോലെശ്‌മശാനഗന്ധം പേറുന്നൊരാശവംനാറിപ്പൂക്കളുടെമനംമടുപ്പിക്കുന്ന ഗന്ധമീകാറ്റിലെങ്ങും പരക്കുന്നുണ്ടാവും.അവയെന്റെ നാസികത്തുമ്പിലേയ്ക്ക്ഇരച്ചുകയറി വീണ്ടുമെന്നെമരണത്തിലേയ്ക്ക് തള്ളിയിട്ട്മടങ്ങിയിട്ടുമുണ്ടാവാം.