അമര കരങ്ങൾ
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ തിരയുന്നിതായെൻ ആത്മപഥങ്ങളിൽഅജ്ഞാതദിവ്യ മഹാകരങ്ങളെഓരോരോരാവിലു,മോരോരോ വീട്ടിലുംമുജ്ജന്മഗേഹങ്ങളി,ലൂടവേ ഞാൻഉള്ളതുവേവി,ച്ചിട്ടേവർക്കും നൽകെ നീതരാത്തെതെന്തേയീ,യെന്നെക്കാണാഞ്ഞോ?പണ്ടേറെ,യെത്രയോ ഊട്ടിയനിൻകരംഅറിയാതെയായുന്നുവോ,വിളമ്പാൻഞാനൊന്നു വിമ്മിക്കരഞ്ഞോട്ടെ,യീ വീട്ടിൽസുഹൃത്തുക്കൾക്കുംവിളമ്പിയതോർത്തൂഎതോ നിയാമകനിയമം പോലവെവിളമ്പുന്നു പെൺകരം യുഗങ്ങളായ്നല്ലവരാകാം കെട്ടവരു,മെങ്കിലുംവിളമ്പിയതൊക്കെയുമെനിക്കായിആരുമറിയാതെ പോണ, കരങ്ങളേ!അമരകരങ്ങളേ! പ്രകൃതീ നീഅന്നുനിന്നേയറിഞ്ഞില്ല,യീയൊരുവൻഇന്നറിയുന്നില്ല,നീയൊരീ യെന്നേം !!