ജ്വരനീര്
രചന : സുമോദ് പരുമല✍ നിലാവഴിച്ചുവിട്ട കാറ്റിൽചിറകടിയ്ക്കുന്നജാലകച്ചില്ലുകളിൽനീയെപ്പോഴുംനൃത്തം ചെയ്യുന്നു .കവിതകൾ മുത്തിമുത്തിതുടുത്തുചുവന്നചുണ്ടിണകളിൽ നിന്ന്സന്ധ്യകൾപറന്നുവീണലിയുന്നു .കാവിചുറ്റിജടവിടർന്നൊരുസന്ന്യാസിനിയായിനീയപ്പോൾ മാറുന്നു .വെയിൽക്കുടങ്ങളു-ടഞ്ഞൊഴുകിയലയുന്നമദ്ധ്യാഹ്നങ്ങളുടെആലസ്യങ്ങളിലേയ്ക്ക്നീമുടിയിഴകൾകോതിവിടർത്തുമ്പോൾവാഴക്കൈയൊടിച്ചിട്ട്ഒരു കാവതിക്കാക്കപറന്നുയരുന്നു .പനിച്ചൂടിൽകനത്തടഞ്ഞകൺപോളകൾക്കുമുകളിൽനിൻ്റെ കൈത്തലം.അപ്പോൾ നീസന്ധ്യാനാമത്തിൻ്റെഗന്ധമായിത്തീരുന്നു .ഓർമ്മകൾ കൊണ്ടുഴിഞ്ഞ്പൊട്ടിയടർന്നജപാക്ഷരങ്ങളിൽനിന്നൂർന്നിറങ്ങിനരച്ചുവെളുത്തമുത്തശ്ശിയിലേയ്ക്ക്നീ പടർന്നുകയറുന്നു .ജ്വരനീരിൽക്കുളിച്ച്തണുപ്പിൻ്റെകൊടുംകയങ്ങളിൽമുങ്ങിനിവരുമ്പോൾകാറ്റടങ്ങിത്തുറന്നജാലകവാതിലിലൂടെഒരപ്പൂപ്പൻതാടിപറന്നകലുന്നു .