അഗ്നിശരം
രചന : രാജീവ് ചേമഞ്ചേരി✍ കനലെരിയുന്നു പുകയുന്നു അടുപ്പിൽ –കാറ്റൂതിയപ്പോളാളിപ്പടർന്നൂ തീ….കലത്തിലെ തണുത്ത വെള്ളമങ്ങനെ…..കലുഷമായ് തിളച്ചു മറിയുകയായ് ! കടലാസുകഷണങ്ങൾ ചുരുട്ടി തള്ളി-കരുത്ത് പകർന്നു അടുപ്പിലെ നെരിപ്പിന്..കണ്ടത്തിലനാഥരായ് കിടന്നയരിപ്പാലയും..കാലപ്രമാണത്തിൻ ആചാരമായ് ചൂട്ടുമായി! കോലവും കാവലും കളകളായ് മാറ്റുന്ന-കുരുതിക്കളത്തിലെ വീറും വാശിയും……?കുലങ്ങൾ തകർന്നടിവേരടരുന്നു…