പഴുത്തിലയ്ക്ക് പറയാനുള്ളത് … Divya C R
അവസാനത്തുടിപ്പിലെനിശ്വാസമായടങ്ങുമ്പോൾനിൻെറ കണ്ണിൽ നിന്നൊ-രിറ്റു നീർക്കണം തുളുമ്പിയാ-ലതെൻ ജന്മസുകൃതം.നശ്വരമാമീ ലോകത്ത്ജനിമൃതികളുടെയർത്ഥംതേടിയലയുകയായിരുന്നു നാം..വൃഥാ ചിന്തകളുള്ളിൽനിറച്ചു നാം മത്സരിച്ചീടുന്നു;വൈരാഗ്യബുദ്ധിയാൽ.വസന്തത്തിൽ തളിരിട്ടപുതുമുകുളങ്ങളാൽബാല്യവും കടന്നു നാം;പ്രതീക്ഷകളുടെ പുതുമഴക്കാലവും,വേനലിൽ കരിഞ്ഞുണങ്ങിയസ്വപ്നലോകവും താണ്ടി,ശിശിരത്തിൽ കൊഴിഞ്ഞുവീണൊരു പഴുത്തിലയായിഭൂമാറിലേക്കമരുകയാണിന്നു ഞാൻ.ദിവ്യ സി ആർ