സൗഹൃദം …. Bindhu Vijayan
കുട്ടികൾക്കായ് ഒരു പാട്ട് തത്തമ്മപ്പെണ്ണും കെട്ട്യോനുംകൂടു തിരഞ്ഞു നടക്കുമ്പോൾമുത്തശ്ശിമാവിന്റെ തുഞ്ചത്തെ കവിളിയിൽകണ്ടൊരു പൊത്തിൽ ചേക്കേറിഅണ്ണാറക്കണ്ണനും കാക്കക്കറുമ്പിയുംഅങ്ങേകൊമ്പിലെ താമസക്കാർകുഞ്ഞിക്കുരുവിയും വെള്ളാരംകൊറ്റിയുംഇങ്ങേ കൊമ്പിലെ താമസക്കാർഒത്തൊരുമിച്ചവർ കളിയാടിപാട്ടും പാടി രസിച്ചാടി,സന്തോഷത്താൽ നാളുകൾ നീങ്ങവേതത്തമ്മപ്പെണ്ണൊരു മുട്ടയിട്ടു.തത്തിക്കളിച്ചു തത്തമ്മകുഞ്ഞുകിനാവുകൾ നെയ്തെടുത്തുകുഞ്ഞിത്തത്തയെ വരവേൽക്കാൻകൂടൊരുക്കി കാത്തിരുന്നു.തത്തമ്മപ്പെണ്ണും തത്തച്ചെറുക്കനുംതീറ്റയെടുക്കാൻ പോയൊരുനേരംമുത്തശ്ശിമാവിന്റെ വേരിനടിയിലെദുഷ്ടനാം പാമ്പ്…