ഐ വായനയുടെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ!

Category: സിനിമ

ഉപഗുപ്തനോടു വാസവദത്തയുടെ യാചന

രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് ✍ വാസവദത്തയാം കാമിനി ഞാന്‍ ,നാഥാ…ഹതഭാഗ്യയാണു ഞാന്‍ ദേവാ..അനുവാദമില്ലാതെ പ്രണയിച്ചു പോയി ഞാന്‍ബുദ്ധസന്യാസിയാം അങ്ങയെ നാഥാ…ഒരു മാത്ര നേരം വരുകെന്‍റെ ചാരത്ത്മമപ്രാണന്‍ പിരിയും മുമ്പെന്നെങ്കിലും…ആയിരം ജന്മത്തിന്‍ പ്രണയമെല്ലാം നിന്നെകണ്‍കണ്ട മാത്രയില്‍ വന്നുപോയീ….പിണ്ഡമായ് പോയൊരീ വാസവദത്തയ്ക്കുപുണരുവാനാകുമോ മമദേവനേ….ഒരു…

ഒറ്റ തുരുത്ത്.

രചന : ദിവാകരൻ പികെ ✍ നീ എന്ന ഒറ്റത്തുരുത്തിലേക്കെത്തു വാൻദൂരമേറെയാണെന്ന റിഞ്ഞ നാൾ തൊട്ടെഇരുളിൽ തപ്പിത്തടഞ് ഇടത്താവളം തേടി,മരു പ്പച്ച മാത്രമായിരുന്നതെന്നറിയുന്നു. ജീവിത കെട്ടുകാഴ്ചകൾക്ക് ഇഴയടുപ്പ്വിട്ടുപോയെങ്കിലും വേനലിനും പേമാരിക്കുംഗാഢബന്ധത്തിൻതായ് വേരറുക്കാൻപറ്റാതെ പിൻവാങ്ങും വേളയിൽ ശൂന്യത. കരകാണാക്കടലിൽ ആടിയുലയും കപ്പലിൻകപ്പിത്താനെപ്പോൽ ചങ്കുറപ്പിൻ…

ഇനിയും ഒരു പ്രണയം ബാക്കിയുണ്ടോ?

രചന : ജയൻ പാറോത്തിങ്കൽ* ✍ എണ്ണയൊഴിഞ്ഞ വിളക്ക്പടുതിരി കത്താൻ വെമ്പുന്ന വേളയിൽ…വിഷുപക്ഷി പാടാൻ മറന്ന സന്ധ്യയിൽഎത്തി നിൽക്കുമ്പോൾഇനി ഒരു സ്വപ്നം ബാക്കിയുണ്ടോ?പഴയ പ്രണയങ്ങൾ പട്ടടയിൽ വെച്ച് വെണ്ണീറാക്കിമടങ്ങും നേരം മോഹിക്കുവാൻഒരു കാലം ബാക്കിയുണ്ടോ?പൂക്കൾ വാടിക്കൊഴിയുന്ന സന്ധ്യയിൽ…ഒരു പൂക്കാലത്തിനായി വീണ്ടും കാത്തിരിക്കണോ?തൊണ്ട…

വറ്റിയ കാട്

രചന : ബാബു തില്ലങ്കേരി ✍ ഇനിയും നീ വരുംചിത്രശലഭമായിഎന്റെ പേക്കിനാവിന്തുടുത്തവള്ളി ചുറ്റാൻ. ഇനിയും തളിർക്കുംചിരി മുല്ലമൊട്ടുപോൽപ്രണയം വറ്റിയപുറമ്പോക്ക് ഭൂമിയിൽ. ഇനിയും തുടച്ചുവാർത്ത്കുറിച്ചിടും ചുംബനതടാകംകണ്ണൊട്ടിയകവിളിൽനിലവ് മാഞ്ഞപോൽ. പ്രതീക്ഷ തളിഞ്ഞുരാകിമൂർച്ചയിട്ടിരിക്കാൻതുടങ്ങിയിട്ടൊത്തിരിനേരമായീയുലകിൽ. ഇനിയൊന്നുലാത്തട്ടെകാടിയുണങ്ങി-ക്കുടിക്കാനെങ്കിലുംമെലിഞ്ഞശബ്ദത്തിൽ. ഒട്ടുമേഭയമില്ല ജാഗ്രതയാൽനിന്നുമടുത്തു, ഇനിയൊ-ന്നുറങ്ങണം, എല്ലാം വറ്റിയകാടുപോൽ ശരിയായലല്ലോ!

പ്രിയപ്പെട്ടവളെ..

രചന : ജോബിഷ്‌കുമാർ ✍ പ്രിയപ്പെട്ടവളെ..നോക്കൂ..നാരക പൂക്കളുടെഗന്ധമൊഴുകുന്നനിന്റെ പിൻകഴുത്തിൽഎന്റെ ചുണ്ടുകൾ കൊണ്ട്ഞാനൊരു കവിത വരച്ചിടട്ടെ..നിന്റെവിരലുകളുടെഇളം ചൂടിനാൽ നീയെന്നെതഴുകിയുണർത്തിയാൽ മാത്രംഉറവയെടുക്കുന്നൊരുപുഴയുണ്ടെന്നിൽഅതിനുള്ളിലേക്ക്ഞാൻ നിന്നെ വലിച്ചെടുക്കാംചെമ്മണ്ണു വിരിച്ച പാതയുടെഇരുവശങ്ങളിൽകണ്ണാന്തളിപ്പൂക്കൾ മാത്രംവിടർന്നു തലയാട്ടുന്നആ വഴിയിൽ കൂടിനമുക്കൊരു യാത്ര പോകണംമഞ്ഞും മഴയുംപ്രണയിച്ചു പെയ്യുന്നനിലാവ് മാത്രം കടന്നുവരുന്നൊരു കുന്നിന്റെ മുകളിലേക്ക്കാട്ടുചെമ്പക…

ഒരു വിലാപ ധ്വനി

രചന : ചൊകൊജോ വെള്ളറക്കാട്✍ വിധിയെന്ന വചനമില്ലാ ശിരസ്സിൽ!വിധിയെന്ന രേഖയുമില്ലല്ലോ…ആധിതന്നാഴിയിൽ, അലയുന്നോർക്കൊരു –നിധിയല്ലയോ വിധി വചനം..!മുകിലിൻ മെത്തയിലിരുന്ന് സകലേശൻ!മൂകരാഗംൽപോൽ എഴുതുന്നുവോ!മർത്യരൊന്നും അറിയുന്നില്ലല്ലോ; വിധി !നർത്തനമാടുന്നു ഈ യുഗത്തിൽ..!!കൂട്ടിക്കിഴിക്കലായ് ഓടുന്നൂ മനുജൻ!കള്ളനെപ്പോലേ വരുന്നു അന്ത്യം!ഏതൊരു നിമിഷവും വിളി കേട്ടീടാം…ഏദൻ തോട്ടത്തിലേക്കോടിയിടാം.!അഗ്‌നിയിൽശുദ്ധിവരുത്തണമിനിയുംഅലറിക്കരയണോ, എത്രനാൾ..!!ശരപഞ്ചരത്തിൽ കിടക്കും…

പുണ്യാളൻ

രചന : ജിസ ജോസ് ✍️ ഇന്ന്വാലൻ്റയിൻ പുണ്യാളൻ്റെഓർമ്മദിവസമാന്നുംപറഞ്ഞ്മൂത്തോൻ്റെ എളേസന്തതിആതലതെറിച്ചോൻപതിവില്ലാതെഅടുത്തു വന്നുകൂടി.മെഴുതിരി കത്തിക്കണംനേർച്ചയിടണംഅമ്മാമ്മയിച്ചിരെകാശു തന്നാ…അവൻ പരുങ്ങിഇതേതു പുണ്യാളൻ?ഇക്കണ്ട കാലമായിട്ടുംകേട്ടിട്ടേയില്ലല്ലോ …ആയിരത്തൊന്നുവാഴ്ത്തപ്പെട്ടവരുടെയും .അതിൻ്റയിരട്ടിപുണ്യാളന്മാരുടെയുംപേരു കാണാപ്പാഠമായിട്ടുംഇങ്ങനൊരുവിശുദ്ധാത്മാവ്എന്നെയൊളിച്ചുനടന്നതെങ്ങനെ?അതെൻ്റെമ്മാമേമാർപ്പാപ്പഓൺലൈനായിട്ടുവാഴ്‌ത്തീതാപത്രത്തിലൊന്നുംവന്നില്ലാരുന്നുഎല്ലാം നെറ്റിലാഅമ്മാമ്മയറിയാത്തത്അതുകൊണ്ടാരിക്കുംപ്രാർത്ഥിച്ചാൽഅച്ചട്ടാനേർച്ചയിട്ടാൽആശിച്ചതൊക്കെ കിട്ടും..കാശുപെട്ടിപരതുന്നതിനിടയിൽചെറുക്കനിപ്പഴെന്തുഭക്തിയെന്നമ്പരന്നുകുരിശു കണ്ടാസാത്താനെപ്പോലെവിറളി പിടിച്ചിരുന്നോനിപ്പോപുണ്യാളനു നേർച്ചയിടുന്നു ..അറിയത്തില്ലേലുംകേട്ടിട്ടില്ലേലുംവായിക്കൊള്ളാത്തപേരാണേലുംആ പുണ്യാളനാളുകൊള്ളാമല്ല്തല തിരിഞ്ഞുകന്നംതിരിവും കാട്ടിനടന്നോനിപ്പംകുഞ്ഞാടിനെപ്പോലെനിക്കുന്നയീനിപ്പുകണ്ടാ മതിയല്ലോ!ആ പുണ്യാളനെന്നാത്തിൻ്റെമധ്യസ്ഥനാ?പ്രാർത്ഥനയെന്തുവാ?കൊന്തനമസ്കാരത്തിനൊപ്പംനിത്യവും ചൊല്ലിക്കൊള്ളാം.അവൻ്റപ്പനെക്കൊണ്ടുംതള്ളേക്കൊണ്ടുംചൊല്ലിപ്പിച്ചോളാം.!ഞങ്ങടെ ചെറുക്കനെവഴിവിട്ടജീവിതത്തീന്നുകരകേറ്റിയതല്യോ…തപ്പിപ്പെറുക്കിക്കൊടുത്തകാശിനു…

എത്രയും പ്രിയപ്പെട്ട നിനക്ക്…

രചന : ജിൻ്റോ തേയ്ക്കാനത്ത് ✍️ എത്രയും പ്രിയപ്പെട്ട നിനക്ക്…ഇതൊരു പ്രണയക്കുറിപ്പല്ല, മറിച്ച് എന്റെ പ്രണയത്തെ അക്ഷരങ്ങള്‍ കൊണ്ട് മറയ്ക്കാനുള്ള ഒരു പാഴ്ശ്രമം മാത്രം.ഈ ഫെബ്രുവരി 14 ലെ ത്രിസന്ധ്യയില്‍ നിന്റെ മുഖംപോലെ, ചെഞ്ചായത്തില്‍ക്കുളിച്ച് പ്രണയപരവശയായ ആകാശത്തിന്റെ തണലില്‍, നിന്റെ മൃദുലകരങ്ങളുടെ…

വേഴാമ്പൽ!

രചന : മാധവി ഭാസ്കരൻ (മാധവി ടീച്ചർ ചാത്തനാത്ത്)✍ എന്നോ കിനാവിൽ ഞാൻ നട്ടൊരു പാഴ്ച്ചെടിപൂവിട്ടിരുന്നുവെൻ മോഹങ്ങളിൽകണ്ടുവെൻ സ്വപ്നത്തിൽ പൂത്ത പൂമൊട്ടുകൾപുഞ്ചിരി തൂകിയവർണ്ണാഭയും! കാണാത്ത തീരത്തിൽ ഏതോ നിശീഥത്തിൽകൈ പിടിച്ചെത്തി തുണയായി നീചിറകടിച്ചെത്തിയെൻ ചിന്തയിൽ നീയൊരുകമനീയകാന്തി പകർന്നനാളിൽ! പൂത്തു വിരിഞ്ഞ സുമങ്ങളിൽ…

മോഷ്ടിക്കപ്പെട്ടു പോയെന്ന്

രചന : സുവർണ്ണ നിഷാന്ത് ✍ മോഷ്ടിക്കപ്പെട്ടു പോയെന്ന്ഞാനാരോപിക്കുന്ന എന്നെപലയിടത്ത് പലനേരങ്ങളിൽപിന്നീട് കണ്ടവരുണ്ടെന്ന്.ചെടികളറിയാതെ കൊഴിഞ്ഞു-വീഴുന്ന പൂക്കൾക്കൊപ്പം.അത്രമേൽ കനത്തഇരുട്ടുകൊണ്ട് നിലാവിൽപുള്ളികുത്തുന്ന രാത്രിക്കൊപ്പം.കുഞ്ഞു ഞരമ്പിൽ പോലുംഒരുപച്ച ഒച്ചയില്ലാതെ-നടക്കുന്നതിന്റെ പാദപതനംകേൾക്കാനില്ലാതിരുന്നിട്ടും,ഒരിലയനക്കം പോലുമില്ലാതിരുന്നിട്ടുംശിശിരത്തെ അതിജീവിക്കുന്നഅതിരാണിക്കാടുകൾക്കിടയിൽ.മോഷ്ടിക്കപ്പെട്ടുപോയൊരുഓർമ്മയായിരുന്നിട്ടുംസാഹചര്യങ്ങളെനിക്കെതിരെ,നക്ഷത്രങ്ങളുടെ അരികുകൊണ്ട്മുറിഞ്ഞ മൊഴികൾകൊടുക്കുന്നുണ്ടാവണം.അലസമായൊരു നീന്തലിനിടെതികച്ചും അപ്രതീക്ഷിതമായിചൂണ്ടയിൽ കോർക്കപ്പെട്ടമീൻകടലിനെ നോക്കുന്നപോലെഅത്രയും വിലക്കപ്പെട്ട ഒന്നിലേക്ക്ഞാനപ്പോൾ എടുത്തുചാടും.പിന്നെയോരോ…