മഴ …. Ajay Viswam
വെള്ളിക്കൊലുസ്സിട്ടു ചിരിതൂകി ആർത്തിയോടെ പെയ്തിറങ്ങിയെന്റെ മുന്നിൽ നീ…ഉമ്മറപ്പടിയിൽ കാതോർത്തിരുന്നരാവുകളിൽ കുളിർക്കാറ്റായും നീ ചാറിമറഞ്ഞു. ഓടിക്കളിക്കുന്ന പ്രായത്തിലേക്കുനീയെന്റെ ഓർമ്മകളെ കരം പിടിച്ചുകൂട്ടി.സ്കൂൾ മുറ്റത്തെച്ചെളിക്കുണ്ടിൽ ചാടിക്കളിച്ചതും പാതയോരത്തെ നീർച്ചാലിൽ നീന്തിക്കളിച്ചതും.അമ്മയുടെ കൈത്തണ്ടിൻശകാരം തോളിൽ ഏറ്റുവാങ്ങിക്കരഞ്ഞതും വാത്സല്യപ്പൊടി നിറുകയിൽത്തലോടി മുഖമമർത്തി ചുമ്പിച്ചതും. ബാല്യം മാറിയിന്നെനിക്കു നിന്നോടും…