-ദേവരാഗം-
രചന : ശ്രീകുമാർ എം പി✍ പുലർകാലമഞ്ഞുതുള്ളികളിൽ സൂര്യൻപുതുരാഗവായ്പിൽചിരിച്ചു നിന്നുനറുമണം മാറാപൂവ്വിന്റെ ചുണ്ടത്തുനിറവർണ്ണരാഗംതുളുമ്പി നിന്നു!മധുമണം പേറുംപൂങ്കാറ്റു വന്നിട്ടുകാതിൽ മൊഴിഞ്ഞെന്തൊരഹസ്യമായിഇതുവഴി പാറി-പ്പോയ കിളിയുടെചുണ്ടിൽ നിന്നുതിർന്നുശ്രീ ദേവരാഗംമാന്തളിരിളകുംതൊടിയിലുയർന്നുപ്രകൃതിതൻ ലാസ്യമധുരനാദംഅകലെ നിന്നെങ്ങൊതിരകളിളകിരാഗകല്ലോലിനിയൊഴുകിയെത്തിനീന്തിത്തുടിച്ചതി-ലൂടെ രമിക്കുവാൻനിറപീലി നീർത്തിയിറങ്ങിയാരൊ.