അവസാനനിദ്ര
രചന : മംഗളാനന്ദൻ ✍ രാവുകൾ തോറും നമ്മൾനിദ്രതൻ മടിത്തട്ടിൽമേവുമ്പൊളാശിക്കുന്നുവിസ്മൃതി നുകരുവാൻ.ഇരുളിൻ പുതപ്പിന്റെകീഴിലെ സുഖം തേടിഇരവിലെന്നും നമ്മൾഉറങ്ങാൻ പഠിക്കുന്നു.നിദ്ര, തൻ മടിത്തട്ടി-ലൊരുക്കിത്തരും ശയ്യ,ഭദ്രമാണതിൽ നമ്മ-ളിടയ്ക്കു സ്വപ്നം കാണും.കേവലം മധുരിമമാത്രമല്ല,തിന്നൊപ്പംനോവിന്റെ കിനാക്കളുംനിദ്രയിൽ വിരിയുന്നു.പേക്കിനാവിനെ പേടിവേണ്ടല്ലോ,യുണരുമ്പോൾരാക്കിളിപോലെ പറ-ന്നകലും പുലരിയിൽ.ഈവിധമുണർവിലെഓർമ്മതൻ തുടർച്ചയെജീവിതമെന്നു നമ്മൾപേരിട്ടു വിളിക്കുന്നു.ഒരുനാളതിൻ നേർത്തകണ്ണികൾ…