പ്രണയത്തിൻ്റെ ജീവാന്തരങ്ങൾ!
രചന : ബാബുരാജ് ✍ (ഒന്ന്)അന്ന് അങ്ങനെയായിരുന്നു.കടലിൻ്റെ ഇരുകരകളിലിരുന്ന-വരുടെ ചിന്തകളിൽ അലകൾകേറി മേഞ്ഞിരുന്നു!കരയുന്നുണ്ടെന്നാണോ?കണ്ണുകളിൽ കാർ മേഘംപെയ്യുന്നത് എന്നെ കുറിച്ചായിരിക്കില്ല!പുഞ്ചിരിയുടെ ഉച്ചവെയിലിൽഉപ്പൊട്ടിയ എൻ്റെ മുഖംനിന്നിലേക്ക് അടുത്തുകൂടെന്നാണോ?പക്ഷെ എൻ്റെ മുന്തിരി തോട്ടത്തിലെതണൽ ഈ കടലുകളെ മൂടിയേക്കും!അപ്പോൾ മനസ്സെഴുത്തിൻ്റെപേനയുമായി നീയടുത്തുണ്ടാവുമോ?(രണ്ട്)ദുരിതങ്ങളുടെ കവിതകളല്ല!ജീവതാളത്തിൻ്റെ പ്രണയകവിത –യാകണം.ഇത് അനുരാഗത്തിൻ്റെജീവാന്തരകാലങ്ങൾ!ആർദ്രതകളുടെ…