കിനാമുകുളങ്ങൾ
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ അനന്ത കൽപനശൂന്യതയിൽതന്നെവലംവയ്ക്കും പെൺകിനാവിൻതന്നെവലംവയ്ക്കും ആൺകിനാവിൻസുമുഖബിംബിത ശോഭനങ്ങൾ ഉളവാക്കേ നവ ദിനരാത്രങ്ങൾപ്രണയസുധാകര,ബിംബങ്ങൾമധുരനിലാനിശനീലിമഇരപകലി,ന്നിടംപെട്ടിട്ടു എൻ്റെയിടവും നിൻ്റെയിടവുംഒന്നായുണ്ടായ പ്രണയയിടംഇല്ലായ്മയിലൊരുണ്മയതായിനാമറിയാതതിലിഴുകിപ്പോയ് ഒരുനാൾ നീയോ, അഥവാ ഞാനോഇടം, വിട്ടിരുളി, ലമരുമ്പോൾപുതിയ ,പുതിയോരിടമുണ്ടായ്നവകിനാമുകുളങ്ങൾ വരും അനന്ത കൽപനശൂന്യതയിൽതന്നെവലംവയ്ക്കും പെൺകിനാവിൻതന്നെവലംവയ്ക്കും ആൺകിനാവിൻസുമുഖബിംബിത ശോഭനങ്ങൾ!