”അഗ്നിച്ചിറകുള്ളപക്ഷി”
രചന : കൃഷ്ണ മോഹൻ കെ പി ✍ അംഗനയല്ലവൾ ആത്മഹർഷത്തിൻ്റെഅഞ്ചിത രോമാഞ്ചമൊന്നുമാത്രംആലംബഹീനർക്കു പുഞ്ചിരിയാലൊരുആലയം തീർക്കുന്ന കാവ്യബിംബംഇച്ചെറു ജീവിത പർണ്ണകുടീരത്തിൽഇത്തിരി വെട്ടത്തെയേകുവാനായ്ഈടുറ്റ മാറാപ്പു തോളത്തതേന്തിയുംഈഷലില്ലാതവൾ വർത്തിക്കുന്നൂഉത്തമയാണവൾ ഉൾത്താരിലേന്തുന്നുഉൽക്കർഷ ചിന്തകൾ എന്നുമെന്നുംഊഷരഭൂമിയും ഉർവരമാക്കിടുംഊമയ്ക്കു പോലും വചസ്സു നല്കുംഎത്രയും സൗഭാഗ്യമേകുന്നു നാൾക്കുനാൾഎങ്ങിനെയെന്നതറിയുകില്ലഏണാങ്കബിംബമുഖിയായി മാനിനിഏതു ദുഃഖത്തിനും…