അറച്ചറച്ച്
രചന : കലാകൃഷ്ണൻപൂഞ്ഞാർ✍️ നിയതീ ,നിന്റെ പദചലനംഅറച്ചുകാൽ വച്ചു വച്ച്ഉദയജ്ഞാന സീമയിലൂടെഇരുതലവാൾ പിടി മുറുക്കിഉലകമഹാ കൊലവെറിതൻകരാളകരങ്ങൾ മുറിച്ചെറിയാൻകേൾക്കുന്നെന്നുടെ അകനാഡിയിൽഹരഹരബംബം ബംബം ബംബംകൽക്കീയെന്റെ പുതുവൽസരമേ !ജീവനിലലിയുക സ്വാഗതംഅനപത്യത്തെ തുടച്ചു മാറ്റാൻസകലരി,ലുടലി,ലൂർജ്ജിതംനിയതീ ,നിന്റെ പദചലനംഅറച്ചുകാൽ വച്ചു വച്ച്ഉദയജ്ഞാനസീമയിലൂടെഇരുതലവാൾ പിടിമുറുക്കിഉലകമഹാ കൊലവെറി തൻകരാളകരങ്ങൾ മുറിച്ചെറിയാൻ !