അമ്മയുണ്ട്! കൂടെ കണ്ണനുണ്ട്!
രചന : മാധവി ടീച്ചർ, ചാത്തനാത്ത്.* ഇന്നും വിരിഞ്ഞു നിൽപ്പാണെന്റെ അങ്കണാ –രാമത്തിൽ ചെത്തിയും, മന്ദാരവും;കൃഷ്ണത്തുളസിയും, ചെമ്പരത്തിപ്പൂവുംചേലിൽ മൊട്ടിട്ടിടും നേരമെല്ലാം!ഞാനോർത്തു പോകുന്നു എന്നമ്മ പണ്ടെല്ലാംപുഷ്പങ്ങളേറെ നുള്ളിയടുക്കിഗുരുവായൂർ വാഴുമെന്നുണ്ണിയാം കണ്ണന്റെമൗലിയിൽ ചാർത്തിക്കാൻ യാത്രയാകും.കൃഷ്ണപ്രിയയാകും ഭക്തയാമെന്നമ്മപൂക്കൾ ക്ഷേത്രത്തിലെ നടയിൽ വെച്ചുംമാനസത്തിൽ കൃഷ്ണസ്തുതിയുമായ് മിഴിപൂട്ടിനിൽക്കുമെന്നമ്മ തൻ…