വളരുന്ന വാമനൻ.
കവിത : മംഗളാനന്ദൻ* ഇരുളിൻ പടിപ്പുരപാതാളംതുറക്കുന്നുതിരുവോണത്തിൻ നാളിൽമാവേലിയുണരുന്നു.ശ്രാവണത്തിങ്കൾ വാരിവിതറും കുളിരേറ്റുഗ്രാമീണ വഴികളിൽപുമണമുറങ്ങുന്നു.ദേവനുമസുരനു-മല്ലയെൻ മഹാബലി,കേവലമനുഷ്യനെസ്നേഹിച്ച നരോത്തമൻ.നിയതി വേഷംമാറിവാമനരൂപം പൂണ്ട-തൊരുവൻചതിയുടെമൂർത്തിയായിരുന്നല്ലോ.തടവിൽ കിടക്കുന്നമാവേലിയെഴുന്നേറ്റുനടകൊള്ളുന്നു വീണ്ടുംനമ്മുടെ മനം പൂകാൻ.മടങ്ങിപ്പോയീടേണംപാതാളലോകത്തിലെസുതലത്തിലേക്കുടൻ,എങ്കിലുമുത്സാഹത്തിൽനടന്നു , കാലത്തിന്റെതേരുരുൾ പലവട്ടംകടന്നു പോയിട്ടുള്ളപാതയിലേകാകിയായ്.തടവിലാക്കപ്പെട്ടനദികൾ, വെള്ളക്കെട്ടിൽമരണം വരിച്ച വൻതരുക്കൾ, താഴ് വാരങ്ങൾ.ഉരുൾപൊട്ടലിൽ മണ്ണുതിരികെ വിളിച്ചവർ,തിരയാൻ പറ്റാതെങ്ങോകിടക്കും ശരീരങ്ങൾ.ഒഴുകാനിടം…