സഹപാഠിയാണവൻ…👫
രചന: രാജൻ അനാർകോട്ടിൽ മണ്ണാർക്കാട് സഹജീവിയല്ലേ,സഹപാഠിയല്ലേ,സഹകരിക്കാം,സഹിഷ്ണുതയോടെ,സംവദിക്കാം,സൗഹൃദത്തോടെ,സ്നേഹമോടെസല്ലപിക്കാം,സ്വീകരിക്കാംസന്തോഷത്തോടെ,സ്വന്തമാണെന്നോതിസാന്ത്വനിപ്പിക്കാം.ഒരുതോൾ ചേർന്ന്നടന്നതല്ലേ,ഒരിക്കലുംപിരിയില്ലെന്നന്നൊരുചിരിയാൽമൊഴിഞ്ഞതല്ലേ,അവനിൽ…വഴിയോരത്ത്വിശപ്പിൻ രുചിവടവൃക്ഷംപോൽവളർന്നിരിക്കാം,വാനിലെ തിളങ്ങുംനക്ഷത്ര താഴ്-വരയിൽചിതറിയ സ്വപ്നങ്ങൾനെയ്തിരിക്കാം,ചാരം പൊത്തിയചിതൽപുറ്റുകൾകാട് കയറിയജീവനാഡികളെപൊതിഞ്ഞിരിക്കാം,അടർന്നു വീഴാൻകാത്തിരിക്കുന്നപടുവൃക്ഷത്തിന്റെവേരുകളെവെറുപ്പിന്റെ ഗന്ധംഗ്രസിച്ചിരിക്കാം,നെടുവീപ്പുകളുടെതീക്കാറ്റിൽപാതി ചതഞ്ഞഓർമ്മകളുടെവെന്തളിഞ്ഞമണംചിന്തകളെതളർത്തിയിരിക്കാം.വീണ്ടുമൊന്നോർക്കാം…സഹജീവിയാണവൻ,സഹപാഠിയാണവൻ…!