സൂസിമോൾ അവസാനമായി ദൈവത്തെ കണ്ടത് …. വൈഗ ക്രിസ്റ്റി
അന്നാണ് ,സൂസിമോൾ അവസാനമായിദൈവത്തെ കണ്ടത് അന്നെന്ന് വച്ചാൽ …കൃത്യമായി പറഞ്ഞാൽസൂസിമോളുടെ മാമോദീസക്ക് പള്ളി വഴക്ക് വല്ലാതെ മൂർച്ഛിച്ചിരുന്നുഎതിർകക്ഷിക്കാരുടെകുർബാന കഴിയാൻസൂസിമോളുടെ അപ്പനുമമ്മയുംപള്ളിമുറ്റത്ത്കാത്തു നിന്നപ്പോൾ…അപ്പോഴാണ്ആളുകളുടെ ശബ്ദങ്ങൾ മറികടന്ന്സൂസിമോളുടെ കണ്ണ്അദ്ദേഹത്തിൽ പതിഞ്ഞത്സെമിത്തേരി മതിൽ ചാരിബീഡി വലിച്ചു നിൽക്കുന്നദൈവത്തെസൂസിമോൾ തൊണ്ണ് കാട്ടി ചിരിച്ചുബീഡി വലിച്ചെറിഞ്ഞ്ദൈവം അടുത്തേക്ക് വന്നു…