ഫോൺകോൾ
രചന : സെഹ്‌റാൻ ✍ അർദ്ധരാത്രിയിൽ ഒരുഫോൺകോൾ വരുന്നു.മറുവശത്തുനിന്ന് ആരോതാഴ്ന്ന ശബ്ദത്തിൽ ചൊല്ലുന്നു;“സുഹൃത്തേ, അയാൾ മരണപ്പെട്ടിരിക്കുന്നു!”നെഞ്ചിൽ നിന്നുമൊരുദീർഘശ്വാസമുണരുന്നു.ജനൽത്തിരശ്ശീലകളെ,ജനൽച്ചില്ലുകളെ നീളത്തിൽകീറിമുറിച്ച് പുറത്തെയിരുളിലേക്ക്പറക്കുന്നു.ദൂരങ്ങൾ പിന്നിട്ട് അയാളുടെവീട്ടിലെത്തുന്നു.നെഞ്ചിലൊരു റീത്ത് സമർപ്പിക്കുന്നു.പിറകിലേക്കൊന്ന് ചുവടുവച്ച്മെല്ലെ മന്ത്രിക്കുന്നു.“നിങ്ങളുടെ തെറ്റുകളൊന്നും തന്നെഞാൻ പൊറുത്തിട്ടില്ല.ഇപ്പോഴും പഴയ അതേയളവിൽത്തന്നെനിങ്ങളെ ഞാൻ വെറുക്കുന്നു.മരണം ആരെയും വിശുദ്ധരാക്കുന്നില്ല…”ശേഷം…