ഇണപ്രാവുകൾ
രചന : മനോജ്.കെ.സി.✍ ഉപചാരമെന്നപോലോതിടുംഊർവ്വര,സഹതാപങ്ങളിലല്ല…ഇകഴ്ത്തലുകളിലല്ല…മേൽക്കീഴ് പദങ്ങളിലല്ല…വ്യർത്ഥ്യോക്തിചുരത്തിയതിലേതോ യാശ്വാസം കണ്ടതിനെ സ്വയമാസ്വാദ്യമാക്കിടുംവെറും,ദൂഷിതതലങ്ങളിലല്ല…ജീവനസൗരഭ്യം…കണ്ടും കൊണ്ടുമറിഞ്ഞുംയഥാവിധി…ആളും അർത്ഥവുംഹൃദയത്തിൽ ചാലിച്ചുംതമ്മിലുണ്മകൾ തേടിയും….കലർപ്പില്ലാക്കരുതലായ്ഒപ്പം കൂടിയുംചിന്തയിൽ…ശ്വാസനിശ്വാസങ്ങളിൽ…ഉണർവിൻപകലുകളിൽ…നീയും ഞാനും പരസ്പരംപുതച്ചുമൂടും നിദ്രകളിൽ…സ്വയേച്ഛയാൽ ഇഴുകിയുൾചേരുമ്പോഴല്ലേ…ഇണകളുടെ പൂർണതയുംപ്രണയത്തിൻ ചാരുതയുംമുളപൊട്ടുന്നതും…ഇഹത്തിൻ താളലയങ്ങൾക്കുമൊപ്പംഇഴചേർന്നിടുന്നതും…ഇടയിൽ…അവശ്യമെന്നാകിൽആഹ്ലാദയുറവതേടിഅന്യോന്യം തത്വമസി പോരുളിന്നുദാത്തമംആത്മസംവേദനത്തിരമാലയിങ്കലേറുന്നതും…പിന്നെ,പിൻകാലടികളില്ല…ഇടർച്ചയും തളർച്ചയുമില്ല…അവിടെ,നാഗഫണത്തിൻ ഉയിരു മാത്രം…പകൽ…ഇരവ്…എന്ന ഭേദഭാവങ്ങളേയില്ല…ഇരു ചിത്തങ്ങൾതൻപ്രകൃതിയോടും…പ്രകൃതത്തോടും…പരസ്പരം ഇണങ്ങിയും ചിണുങ്ങിയുംസുഖദുഃഖങ്ങളെ സമീകരിച്ചുംസ്വാസ്ഥ്യമായ്ജീവിതക്രമതാളരഥ്യകളിൽകർത്തവ്യനിരതരായി…ഇടംവലം…