പ്രണയം …… Bindhu Vijayan
എനിക്ക് നിന്നോടും നിനക്കെന്നോടുംപ്രണയമായിരുന്നുഒടുങ്ങാത്ത പ്രണയം ഇടവേളകൾക്കു ശേഷമുള്ളനിന്റെ വരവിനെഎത്ര ആത്മാർത്ഥതയോടെയാണ്ഞാൻ കാത്തിരുന്നത് നിന്റെ ആലിംഗനത്തിലമരാൻനിന്റെ തണുത്ത ചുംബനമേറ്റുനിർവൃതിയടയാൻകൊതിച്ചിരുന്നില്ലേ ഞാൻ ഇപ്പോഴും നിന്നോട്ഒടുങ്ങാത്ത പ്രണയമാണ്എന്നാലും ചിലപ്പോൾനിന്റെ ചെയ്തികൾഭീതി നിറക്കുന്നു. എന്റെ മഴയേ… നീപ്രണയമഴയായാൽ മതിപ്രളയമഴയാകരുതേ.. ബിന്ദു വിജയൻ കടവല്ലൂർ.