അയനം
രചന : രാജീവ് രവി✍ കാർമേഘം പോലെ ഇരുണ്ടുകൂടി അലയുകയാണ് ഞാൻഇടിയും മിന്നലുമെല്ലാംഎന്റെ ഹൃദയാകാശത്തെസമ്മർദ്ദത്തിലാക്കിപെയ്തൊഴിയാനാകാതെഅലഞ്ഞു കൊണ്ടിരിക്കുന്നു. വിജനമായ വഴികളിലൂടെക്ഷണഭംഗുരങ്ങളായ ഒട്ടു ഭ്രമങ്ങളുടെകനമാർന്ന ഭാണ്ഡവും പേറി നടക്കുമ്പോഴുംഭ്രാന്തമായ മനസ്സ് വീണ്ടുംവികലമായ ചിന്തകൾ കൊണ്ട്നീറുകയായിരുന്നു. ആശ്വാസത്തിന്നായ്ആരേയോ പ്രതീക്ഷിച്ചിരുന്നുക്ഷീണം ബാധിച്ച് ഇടുങ്ങിയ മിഴികളുംകനിവാർന്ന ഒരു നോക്കിനായിഏറെയേറെ…