ഓണത്തുമ്പി🦋🪰🐝🦗🦋
രചന : മംഗളൻ എസ് ✍ തുമ്പീ തുമ്പീ ഓണത്തുമ്പീതുമ്പപ്പൂക്കൾ പറിക്കാൻവായോതുമ്പപ്പൂക്കൾ പറിക്കുന്നേരംതുമ്പപ്പൂവിൻ മധുവുണ്ണാല്ലോ..! തുമ്പപ്പൂക്കൾ പറിച്ചു വരാണേൽതുമ്പപ്പൂവാൽ കളമെഴുതാല്ലോതുമ്പച്ചെടിയിൽ തുമ്പിയിരുന്നാൽതുമ്പത്തുമ്പീയെന്നു വിളിക്കാം..! തുമ്പികൈയ്യില്ലാത്ത നിനക്ക്തുമ്പീയെന്നെങ്ങനെ പേരായിതുമ്പികൈയ്യുള്ളാനയെപ്പോലുംതുമ്പീയെന്നു വിളിക്കാറില്ല..! പൊന്നോണത്തിൻ പുടവയുടുത്ത്പൊന്നോണത്തിരുവാതിരനൃത്തംപൊൻവെയിലെത്തുമുൻപുതുടങ്ങാംപൊൻതിരുവോണപ്പുലരിയിലണയൂ..! കണ്ണാടിച്ചിറകാൽ പ്രഭ ചൊരിയുംകണ്ണഞ്ചിക്കും പ്രേമവർണ്ണങ്ങൾകണ്ണിന് കുളിരാണോണത്തുമ്പീകണ്ണാണ് നീയെനിക്കോമൽ തുമ്പീ..!…