പാഠം പത്ത്….. മുറിവുകൾ
രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍️ മുറിവുകൾ ഒരു സമസ്യയാണ്,പൂരണങ്ങളുടെപൂർണ്ണവിരാമങ്ങളിൽത്തട്ടി,പൊറുതിമുട്ടിപ്പോയനെടുവീർപ്പുകളിൽ,പാതിമുറിഞ്ഞനിലവിളികളിൽഅഴലളന്ന് ആഴമളന്ന്തോറ്റുപോയ സമസ്യകൾ.മുറിവ് ഒരു ചിതൽപുറ്റാണ്,ചിതലരിച്ചുപോയ സ്വപ്നങ്ങളുടെപഞ്ജരങ്ങളെമൂടുപടങ്ങൾക്കുള്ളിൽപൊതിഞ്ഞെടുത്തിട്ടുംആത്മസംഘർഷങ്ങളുടെപേമാരികളിൽതകർന്നുപോകാൻവിധിക്കപ്പെട്ടചിതല്പുറ്റുകൾ.മുറിവുകൾ ശൂന്യതയുടെവംശവൃക്ഷങ്ങളാണ്മഴയ്ക്കു മുന്നേ എത്തുന്നഇടിമിന്നലുകളെഭയപ്പെട്ട്‌മിഴിയും മനസ്സുംഞെട്ടലിന്നറകൾതുറക്കുമ്പോൾഅടിച്ചമർത്തപ്പെട്ടൊരുനിസ്സഹായതയെസ്വയം പരിഹസിച്ച്അലിഞ്ഞുചേരുന്നവിലാപങ്ങളുടെവംശവൃക്ഷങ്ങളാണ്മുറിവുകൾവക്കുടഞ്ഞുപോയ വാക്കുകളുടെവാൾമുനയിൽനിന്നായിരുന്നുമുറിവുകളേറയും.വെറുത്തിട്ടും പൊറുത്തിട്ടുംകുത്തിനോവിക്കുന്നുണ്ട്അകമുണങ്ങാത്തചില മുറിവുകൾ.