ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

പെണ്ണിന് പറയാനുള്ളത്

രചന : ജിസ്നി ശബാബ്✍ അച്ഛനോട്,ഇനിയൊരു മകളെയുംതുകയും തൂക്കവും പറഞ്ഞുറപ്പിച്ചകൂട്ടുകച്ചവടത്തിന്റെ ഇരയാക്കരുതേ.തളര്‍ന്നു വീഴുമെന്നൊരു നേരത്ത്ചാരാനൊരു മരത്തൂണെങ്കിലുംഅവളുടെതായി ബാക്കിയാക്കണെ.ഭർത്താവിനോട്,ഇനിയൊരു ഭാര്യയേയുംതാലിച്ചരടിന്റെ അറ്റത്തെ കടമയിൽകൊരുത്ത് പാതിജീവനാക്കരുതേ.സ്വപ്നങ്ങൾക്കൊപ്പം പറക്കാന്‍ കൊതിക്കുന്നവൾക്ക് ചിറകുകള്‍ തുന്നികരുതലിന്റെ ആകാശമൊരുക്കണേ.മകനോട്,ഇനിയൊരു അമ്മയേയുംതാനെന്ന ഭാവത്തിന്റെപേക്കൂത്തെടുത്ത് ഹൃദയം തകര്‍ക്കരുതേ.തന്നോള്ളം പോന്നാലുംനെഞ്ചോട് ചേർക്കാൻ കാത്തിരിക്കുന്നവൾക്കെന്നുംപൈതലായി മാറണേ.കാമുകനോട്,ഇനിയൊരു…

അലസം മഴ പെയ്കേ

രചന : നവനീത ശർമ്മ✍ മഴ പെയ്യുകയാണലസം രാവിന്റെഘനമൂകത ഞാൻ പൂമഖത്തിരിക്കുന്നുഎഴുതാനിടയ്ക്കിടെ കഴിയാത്തയെൻമനസ്സിൻ മഹാദുഖ ഭാരവുമായി. മഴയിൽ കുളിച്ചതി സുഖദം മരങ്ങളതി ദാഹശമനാനന്ദ ലഹരിയിലിളകി നില്ക്കേ യെന്നിലുമലസംഞാനാ മഴയിൽ മതി മറന്നിരിക്കേതെളിയുന്നോർമ്മകൾ പുസ്തകങ്ങളെയേറെപ്രണയിച്ചകാലം വായനാലഹരിയൊടുവിലറിയാതെ സ്വയമെഴുതാൻകഴിഞ്ഞ പരമാനന്ദാർദ്ര ദിനങ്ങൾ. മനസ്സിനുൽക്കടമായ മോഹമായ്തീരുന്നെഴുത്ത്…

തിര

രചന : രേഷ്മ ജഗൻ✍ ഹോ ! ഇതൊരു നരച്ച പകൽവിളറി വെളുത്തൊരാകാശം.വിരസത കുടിച്ചുവറ്റിക്കുന്നവർക്കിടയിൽതിരകളെണ്ണി നാമീകടൽക്കരയിൽ.ഇപ്പോൾ നീവെയിലേറ്റു വിളറിയഗോതമ്പു പാടംപോലെ.വെയിലുമ്മവെച്ചുതുടുത്ത കടലു പോലെ.മടുപ്പിന്റെ അത്യുന്നതങ്ങളിൽനിന്റെ ചിന്തകളുടെനൂലഴിച്ചിട്ട വർണ്ണപട്ടങ്ങളിൽകുരുങ്ങിഎന്റെ മനസ്സ്..പശ്ചാത്തലത്തിൽഉമ്പായിയുടെഗസൽ താളം*”സുനയനേ സുമുഖീസുമവദനേ സഖീസുനയനേ സുമുഖീസുമവദനേ സഖീ “കടുംനീലയിൽവശ്യ ചിത്രങ്ങൾ പകർത്തിയമേശവിരിപ്പിൽഎന്റെ ഹൃദയവീണയിലെന്നപോലെഈ…

19വർഷം

രചന : റഫീഖ് പുളിഞ്ഞാൽ✍ അവൾ വീട്ടിലില്ലെങ്കിൽമുറ്റത്ത് മരങ്ങളെല്ലാംഇലകൾ പൊഴിച്ചിടുംപൂച്ചക്കുഞ്ഞുങ്ങൾഅയലത്തെ വീട്ടിലേക്ക്ഓടിപ്പോകും.ചെടിച്ചട്ടിയിലെ പൂവുകൾതളർന്നുറങ്ങും,അടുക്കളയിൽനിന്നുംപാത്രങ്ങളുടെമുട്ടും പാട്ടുംകേൾക്കാതെയാവും.നിശബ്ദത കുടിച്ച്നെടുവീർപ്പുകൾ ഭക്ഷിച്ച്ഓർമകളിൽഞാൻമയങ്ങും..അവൾവീട്ടിലില്ലെങ്കിൽ ഉറക്കംഎന്റെ അത്താഴമാകും..പ്രഭാതംചുട്ടു പൊള്ളും വരേഅലസതയിൽഞാൻ മൂടിപ്പുതയ്ക്കുംപത്രം ഉമ്മറത്ത്ഏറെ നേരംകിടന്നുറങ്ങും..മധുരം കൂടിപോയതിന്സുലൈമാനിയിൽ നിന്നുംതേയിലപ്പൊടികൾകണ്ണു മിഴിച്ചു നോക്കും.വീടാകെ അടച്ചു പൂട്ടിയഒരു മൗനത്തിനൊപ്പംപിന്നെ ഞാൻ ഇറങ്ങിനടക്കും..

പെണ്ണ്.

രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ കണ്ണേറ് തട്ടരുത് പെണ്ണെ നിനക്ക്കാലം കൊതിക്കും കവിതയാണ് നീകടംകൊണ്ടൊരു ഉശിരല്ല നിനക്കിന്ന്കടൽപോലെയിളകിമറിയും കരളുറപ്പുണ്ട് പെണ്ണെ നിനക്കിന്ന് .ഉച്ചനീചത്വങ്ങളുടെ കലവറയിൽപെറ്റുപ്പെരുകിയ അന്ധവിശ്വങ്ങൾകരിനീയമങ്ങളായി നിൻ കരങ്ങളെവരിഞ്ഞ് മുറുക്കുമ്പോളാ ബന്ധനകുരുക്കറുത്ത് മാറ്റി തീപ്പന്തമായിജ്വലിച്ച് മുന്നെ നടന്ന് പിൻപെ നടക്കുന്നോർക്ക്…

പ്രണയം.

രചന : ഫബിലു റെജീബ്ചെറുവല്ലൂർ ✍ പ്രണയമെന്താണെന്നറിയുവാൻ വളരെയേറെവൈകിപ്പോയി ഞാൻ.കുട്ടിത്തംതുളുമ്പുന്നകുഞ്ഞുപ്രായത്തിലൊന്നുംപ്രണയത്തെഞാൻ തിരഞ്ഞതേയില്ല.ഇന്ന് ….പ്രണയത്തെക്കുറിച്ച്ഞാൻ പഠിച്ചിരിക്കുന്നു.സർവ്വം പ്രണയമയമാണ്.പിഞ്ചുകുഞ്ഞിന്റെ മിഴിയിലുംകവിൾ നനഞ്ഞുനിൽക്കുന്നവാടിയ മുഖത്തിലുംസ്നേഹത്തഴുകലേറ്റകനൽക്കിനാവുകളിലുമൊക്കെഒളിഞ്ഞിരിക്കുന്നപ്രണയമുണ്ടായിരുന്നു.വേനൽച്ചൂടിൽകുളിരേകിയെത്തുന്നമഴത്തുള്ളിയിലുംകാറ്റും തണുപ്പുംമാറിമാറി തലോടുന്നതിലുംപ്രണയമുണ്ടായിരുന്നു.മഞ്ഞുപൊഴിയുന്ന രാവിൽകിളികൾ കിന്നാരം പറയുമ്പോഴുംവിരിയുവാൻ വെമ്പിനിൽക്കുന്നആമ്പൽപ്പൂമൊട്ടിനെനിലാവ് എത്തിനോക്കുന്നതിലുംപ്രണയമുണ്ടായിരുന്നു.താരകക്കൂട്ടങ്ങൾകൺചിമ്മി പറയുന്നതും,ഇരുട്ടുപരത്തി പടികടന്നുപോയസൂര്യമാനസം മന്ത്രിച്ചതുംപ്രണയത്തെക്കുറിച്ചുതന്നെയാകാം…മിഴികളിൽനിന്നുതീർന്നുവീഴുന്നനീർക്കണത്തിലെനേർത്ത നനവിലുംവിടരാൻ മടിക്കുന്നോരോർമ്മകളിലുംഒരു കാമുകനെപ്പോലെയോ, കാമുകിയെപ്പോലെയോപ്രണയം മറഞ്ഞുനിൽക്കുന്നുണ്ട്.പാതിവഴിയിലെവിടെയോവീണുപോയ…

എം. ടി. യോടൊപ്പം രണ്ടുനാൾ.

രചന : ജയരാജ്‌ പുതുമഠം ✍ എം. ടി. നവതിയിലേക്ക്. പിറന്നാൾപ്പൂക്കളുടെ അഭിഷേകം.എം. ടി. വാസുദേവൻ നായർ എന്നത് ചെറുപ്പം മുതലുള്ള ഒരു വിസ്മയ ലോകമാണ് എനിക്ക്. വായനയുടെ സൂക്കേട് പിടികൂടിയ കാലങ്ങളിൽ വല്ലച്ചിറ മാധവനും, മുട്ടത്തുവർക്കിയും,കോട്ടയം പുഷ്പ്പനാഥും, കാനവും, വേളൂർ…

ഫ്രാൻസിസ് തടത്തിലിനും ജോസ് കാടാപുറത്തിനും ഫൊക്കാന മാധ്യമ പുരസ്ക്കാരം സമ്മാനിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്‌ളോറിഡ: ഫൊക്കാനയുടെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ കേരളാ ടൈംസ് ചീഫ് എഡിറ്ററും അമേരിരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഫ്രാൻസിസ് തടത്തിലിനും (ഓൺലൈൻ/പ്രിന്റ്) , മുതിർന്ന ടെലിവിഷൻ മാധ്യമ പ്രവർത്തകനായ ജോസ് കാടാപുറത്തിനും (വിഷ്വൽ മീഡിയാ) ജോൺ ബ്രിട്ടാസ്…

കറുത്ത പക്ഷി

രചന : ബാബുരാജ് !✍ എരിഞ്ഞടങ്ങിയ പകൽ സൂര്യന്ചക്രവാളത്തിൻ്റെ കറുത്ത പക്ഷികാവൽക്കാരൻ!പേറ്റുനോവറിയാത്ത കന്യാസ്ത്രീഇവനെ കൂടി എന്നു പറഞ്ഞത്രക്തം പുരണ്ട ആണിതുമ്പത്ത്നോക്കിയാണല്ലോ?ഞാൻ യാത്രയിലൊറ്റപ്പെട്ട ഓർമ്മ!രാത്രിയിൽ നിന്നും കടഞ്ഞെടുത്തവെളുപ്പാണ് എൻ്റെ ചിരി ബാക്കിക ൾ!വിഷക്കറ പുരണ്ട അതിൻ്റെവെണ്മ ആരേയും മയക്കിയെടുക്കുന്നല്ലോ?ജീവിതം നിതാന്തമായമരണക്കെണിയാണ്……….അടിമ ഉടമയോട് പറഞ്ഞതിങ്ങനെയാണ്!ഞാനാണ്…

മെസഞ്ചറിൽ അഭിരമിക്കുന്നവർ

രചന : സാബു കൃഷ്ണൻ ✍ കുന്നിൻ മുകളിലെ ശലഭങ്ങളായിപാറിപ്പറക്കുന്ന ശലഭ ഗീതം !!!ഇൻബോക്സിൽ പ്രേമം പൂത്തപ്പോൾപൂമുഖം കാണാൻ ആഴിമലയ്ക്ക്…ഒരു കുന്നിൻ ചെരിവിലാണ്അവൾ വസിക്കുന്നത്കടൽക്കാറ്റിന്റെ കുളിരുംതിരമാലകളുടെ സംഗീതവുംനിലാവ് ഞൊറിഞ്ഞുടുത്തനീലപ്പരവതാനിയുംനിത്യാനന്ദത്തിന്റെ മിഴിവുറ്റരംഗവിതാനങ്ങളും …തുറന്നിട്ട ജാലകത്തിലൂടെരാത്രി കനത്തു കിടക്കുമ്പോൾഅവളൊരു സ്വപ്നക്കൂട്മെല്ലെ തുറന്നു വെക്കുംപിന്നെ സന്ദേശങ്ങളുടെമഹാ…