ഞാനെന്തിന് നിന്നെയോർക്കണം??
രചന : അശ്വതി ശ്രീകാന്ത്✍ മഞ്ഞവെളിച്ചം കൊണ്ട്നര മറച്ചനഗരത്തിന്റെ വൈകുന്നേരങ്ങളിൽതനിയെ നടക്കുമ്പോഴല്ലാതെ,ഇരുമ്പുചട്ടിയിൽ നൂറ്റാണ്ടുകളായികടല വറുക്കുന്നവൃദ്ധനെ കാണുമ്പോഴല്ലാതെ,ഉടലുരുമ്മാനൊരു വിളക്കുകാൽ തേടുന്നവയറു വീർത്ത പൂച്ചകളെ കാണുമ്പോഴല്ലാതെ,കൗതുകവസ്തുവിന് വിലപേശുന്നവിനോദസഞ്ചാരിയെ കാണുമ്പോഴല്ലാതെ,അയാളെ ചേർന്നുനിൽക്കുന്നപിൻകഴുത്തിൽ പച്ചകുത്തിയ കൂട്ടുകാരിയെകാണുമ്പോഴല്ലാതെ,കല്ലുമാലകൾ വച്ചുനീട്ടുന്നവഴിവാണിഭക്കാരെകടന്നു പോകുമ്പോഴല്ലാതെ,നഗരത്തേക്കാൾ പഴകിയ സിനിമാശാലയുടെപുറംചുമരിലെ പോസ്റ്ററുകൾകണ്ടില്ലെന്നു നടിക്കുമ്പോഴല്ലാതെ,കണ്ണട മറന്നുവച്ചകോഫിഷോപ്പിന്റെപേരോർത്തെടുക്കാൻ ശ്രമിക്കുമ്പോഴല്ലാതെ,ദൈവത്തിന്റെ…