ഒരു പ്രണയ സ്വപ്നം
രചന :- എൻ. അജിത് വട്ടപ്പാറ ✍ ഓർമയിലോളമായ് മനസ്സുണർന്നുആദ്യപാദ ചുംബനം സ്വപ്നമായി,പ്രകൃതിതൻ രാഗവേദിയുണർന്നൊഴുകിപാതയോര പുഷ്പ വൃഷ്ടി പരിലസിച്ചു.ദിവ്യ സങ്കല്പങ്ങൾ ചിറകുകൾ വിടർത്തിആകാശപറവപോൽ പറന്നുയർന്നു ,നക്ഷത്രജാലകം തുറന്നൂ പ്രണയത്തിൻനീല ജലാശയത്തിൻ കുളിർപകർന്നു.മധുരകിനാവിൽ നിറമുള്ള പൂവുകൾപറുദീസയായി പടർന്നു ചുറ്റുംആത്മ നീതിതൻ തീരത്തിലലിയുന്നദിവ്യ സംഗീതത്തിനീണം…