വീടിനോളം
രചന :- സിന്ധു നാരായണൻ .✍ മരണവീട്ടിൽതളംകെട്ടുന്നചില ഗന്ധങ്ങളുണ്ട്!നെഞ്ചുതുളച്ചുകയറുന്നമരണഗന്ധങ്ങൾ!ശ്വാസംമുട്ടിചങ്ക് നോവിപ്പിക്കുന്നചില ഗന്ധങ്ങൾ!!മരണാനന്തരചടങ്ങുകൾകഴിഞ്ഞ വീട്ടിലെആദ്യത്തെ രാത്രിയോളംവിങ്ങുന്ന നിശ്ശബ്ദതമറ്റെവിടെ കാണാനാകും?വീടിന്റെ ഓരോമുക്കും മൂലയുംയാത്രപോയ ആളെഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും!നിഴലനക്കങ്ങളായും….നീറ്റുന്ന വേദനകളായും!പിന്നെപ്പിന്നെ,ആയുർദൈർഘ്യത്തിന്റെകണക്കുപറഞ്ഞ്ആശ്വസിക്കുന്നചില പിറുപിറുക്കലുകൾകേട്ടേക്കാംആശ്വസിപ്പിക്കലുകൾക്കിടയ്ക്ക്അയാളുടെ നന്മകൾഎണ്ണിപ്പറഞ്ഞുള്ളവിങ്ങിപ്പൊട്ടലുകൾകേട്ടേക്കാംകാത്തിരിപ്പിനൊടുവിൽഅയാളെത്തുമെന്നപ്രതീക്ഷ മരിച്ചതേങ്ങിക്കരച്ചിലുകൾകേട്ടേക്കാം….വീടപ്പോഴുംമങ്ങിയവെളിച്ചത്തിൽവിറങ്ങലിച്ചു നിൽക്കയാവും!ഉറക്കെ ചിരിച്ചതും,ഉള്ളുനിറഞ്ഞതുംഉള്ളാളിയതുംഉടലുനീറിയതും….വീടിനോളംഅടുത്തുകണ്ടവരുണ്ടാവില്ല.വീടിനോളംഅയാളെ അറിഞ്ഞവരുണ്ടാകില്ല.അതാവാം…വീടെന്നും അയാളെഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും….കാരണമില്ലാതെയുംദീർഘനിശ്വാസങ്ങൾഉതിർന്നുവീണുകൊണ്ടിരിക്കും!!