Category: സിനിമ

അക്ഷരാർച്ചന

രചന : ശ്രീകുമാർ എം പി* അംബദേവികെആരതിപ്രിയെആദിശക്തിയാംദേവിയംബികെജ്ഞാനരൂപിണിജ്ഞാനദേവികെജ്ഞാനമേകണെദേവിയംബികെനാദരൂപിണിനാവിലെന്നുമെനീ വിളങ്ങണെദേവിയംബികെവേദരൂപിണിദേഹസൗഖ്യങ്ങൾഎന്നുമേകണെദേവിയംബികെധർമ്മരൂപിണിധർമ്മപാലകെധർമ്മദേവികെദേവിയംബികെചന്ദ്രശോഭിതെചന്ദനവർണ്ണെചാരുമോഹിനിദേവിയംബികെചന്ദ്രഹാസിനികാവ്യമോഹിനിപ്രേമരൂപിണിദേവിയംബികെമഞ്ജുഭാഷിണിമഞ്ജുളാംഗിയാംകഞ്ജലോചനേദേവിയംബികെശക്തിരൂപിണിശക്തിശാലിനിശക്തിയേകണെദേവിയംബികെപുഷ്പഹാരങ്ങൾചാർത്തി വിളങ്ങുംസർവ്വമംഗളേദേവിയംബികെസൂര്യതേജസ്സിൽസുന്ദരാനനംപുണ്യശാലിനിദേവിയംബികെദേവദേവികെദീനവത്സലെദാരികാന്തകെദേവിയംബികെഅദ്രിനന്ദിനിആർദ്രമാനസെആശ്രയംനീയ്യെദേവിയംബികെഅച്യുതപ്രിയെസത്ചിദാനന്ദെഅല്ലൽമാറ്റണെദേവിയംബികെവർഷകാരിണിഹർഷശോഭിതെകർമ്മദേവതെദേവിയംബികെപ്രേമവർഷിണിപ്രകൃതിരൂപിണിപ്രണവദേവികെദേവിയംബികെഇഷ്ടദേവതെകഷ്ടമൊക്കെയുംമാറ്റിടേണമെദേവിയംബികെചന്തമേറിടുംചിന്തകളെന്നുംചിത്തവാടിയിൽപൂത്തിടേണമെഇന്ദുവദനെഇന്ദിരെ ദേവിഎന്നും ഞങ്ങളെകാത്തിടേണമെ

ഒരുനെടുമുടി വേണു സ്മരണ.

എൻ സമീഷ് 🙏🏻 ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോൽ.. അഭിനയശേഷിയുടെവൻമരത്തണലായിരുന്നുവേണുവേട്ടൻഅവിടെയെപ്പൊഴുംഅഭിനയത്തികവിന്റെഏകലോചനങ്ങൾനിഴലിലും വെളിച്ചത്തിലും പച്ചകുത്തിനിരന്തരംപകർന്നാട്ടം നടത്തിയിരുന്നുഅത് കണ്ട് വിചാരം പൂണ്ടനിത്യതയൊട് വിൽആ തീരുമാനമെടുത്തുഅവൻ പറഞ്ഞുകുഞ്ഞേ വേണുനീ നിന്നിലിനിയവശേഷിച്ചകാറ്റിന്റെയും ജലത്തിന്റെയുംചിലമ്പുകളുംപൂക്കളുടെ നിശ്ശബ്ദതയിലൂറുംരഹസ്യങ്ങളുംമേഘസ്വപ്നങ്ങളുംപ്രഭാതനഭസ്സിന്റെ –യത്ഭുതം കൂറുംനോട്ടങ്ങളുമായ്ഇങ്ങു പോരികനിന്റെ നടനനെടുമുടിയിനിഎന്റെയരങ്ങിലായിക്കോട്ടെഇവിടമാണല്ലോസാക്ഷാൽതിരുവരങ്ങ്….അത് കേട്ടവേണുവേട്ടൻ പ്രതിവചിച്ചുദേ ….. എത്തിപ്പോയ്ഭാവ ചിന്മയ പ്പൂക്കൾവിശ്വനടനവേദിയിൽകൊഴിക്കാനായിരുന്നുഭാവപ്പകർച്ചകളുടെ…

നടൻ നെടുമുടി വേണു (73) അന്തരിച്ചു.

Bijukumarmithirmala* കണ്ണീർ പ്രണാമംനെടുമുടി വേണു വിടവാങ്ങി; കാലാതീതമായ വേഷപ്പകർച്ചയുടെ തമ്പുരാൻ! ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും…

ലിൻഡൻ മെമ്മറി

ജോർജ് കക്കാട്ട്* വലിയ ലിൻഡൻ മരത്തിന്റെ തണലിൽ,അവിടെ മരത്തിനടിയിലെ ബെഞ്ചിൽ,ഞങ്ങൾ ഒരുമിച്ചിരുന്നു ; നേരിയ കാറ്റ്മൃദുവായി സുഗന്ധം കലർത്തിഒരു വേനൽക്കാല ദിന സ്വപ്നം പൂക്കുന്നു.ഇവിടെയും സ്നേഹം ഞങ്ങളെ ലാളിച്ചു,ഹൃദയം ഇപ്പോഴും വളരുന്നു.ഞങ്ങൾ ചെറുപ്പമായിരുന്നു, സന്തുഷ്ടരായിരുന്നു;റോസാപ്പൂക്കൾതിളങ്ങണം, നഷ്ടപ്പെടരുത്മുള്ളു കെട്ടുകളിൽ പടർന്ന് .യുവത്വത്തിന്റെ സ്നേഹംലിൻഡൻ…

നിനക്കുവേണ്ടി

സുദർശൻ കാർത്തികപ്പറമ്പിൽ* ഒരു പാട്ടുപാടാം നിനക്കുവേണ്ടിമറുപാട്ടുനീ മൂളിയില്ലെങ്കിലുംഒരു നോട്ടമൊന്നതേ,യോമലാളേ,പരിഭവമെന്നിൽ നിന്നൊട്ടുനീങ്ങാൻഒരുനാളെനിക്കെൻ ചിറകുനീർത്താൻ,ഒരുപാടുസ്വപ്നങ്ങൾ നീപകർന്നു!ചിരകാല മോഹശതങ്ങളാലെൻ,കരളിൽ കവിതയായ് നീയുണർന്നു!ഹൃദയത്തിലാകെക്കുളിർ ചുരത്തി,മൃതിയിൽനിന്നെൻ കൈപിടിച്ചുയർത്തി!നിറപുഞ്ചിരിക്കതിർ മാലചാർത്തി,അറിയാത്തൊരേതോതലത്തിലേറ്റി!പ്രണയപരാഗങ്ങൾ തൂകിയാത്മ-പ്രഭയായ്തിളങ്ങി നീയെന്റെയുള്ളിൽതിരുമിഴിതന്നിൽ പ്രതിസ്ഫുരിക്കുംപ്രതിബിംബമായ് ഞാൻ പുലർന്നുനിന്നിൽ!അരിയപ്രതീക്ഷകളെത്ര നെയ്തു,നിരുപമ ഭാവനാലോലരായ്‌നാംഇരുമെയ്യുമൊന്നെന്ന തോന്നലോടെ;ഒരുവേള നമ്മൾ നടന്നതോർപ്പൂകലയും കവിതയുമായിപാരംസുലളിതസ്വപ്നങ്ങൾ കണ്ടതോർപ്പൂ!അഴൽമുറ്റി നിൽക്കുന്നൊരെന്റെയുള്ളം,തഴുകിയൊരിറ്റു കുളിർമയേകാൻ,അഴകിന്നഴകേ,യൊരുനിമിഷം;അരികേവരിക…

ഒരു ഗാനം

ദിനീഷ് ശ്രീപദം വാകയാട് ❤ എൻ വഴിത്താരയിൽനീ വന്നണഞ്ഞത്ഞാൻ പോലുമറിയാതെയല്ലോനിൻ മുഖശ്രീയിലെ സൂര്യോദയംഎന്റെ പുഞ്ചിരിപ്പൂക്കളാണെന്നോ?കളിയായ് ചിരിയായ്പരിഭവമഴയായ്!ഇളമാൻ മിഴിയായെൻകരളിലെ കിളിയായ്!കവിതകളായ് നല്ലമൂളിപ്പാട്ടുകളായ്!കടങ്കഥയായ് തളിർചൂടും സാന്ത്വനമായ്!നീയീമനച്ചില്ലയലങ്കരിച്ചുഎന്റെ സ്നേഹത്തളിർമുല്ലയേ നനച്ചൂ…..!സഖീ….. സഖീ……സഖീ…മൗനത്തിൻ മുള്ളുകൾനീക്കിമാറ്റി നമ്മൾസ്നേഹത്തിൻഗാഥകൾ തീർത്തൂ…!വെള്ളമയൂരങ്ങൾനൃത്തമാടും ചേലിൽവെൺതിരമാലകൾനോക്കി നിന്നൂ….!തുടരാം… തുടരാമീ-ജീവിതനൗകയെ തുഴയാം….!!

ഈശരന്റെ ഇഞ്ചൻതറ

റഫീഖ് ചെറവല്ലൂർ* വറ്റുന്നതിൻ മുമ്പേവറ്റിക്കുന്ന കായലിൻ,വണ്ടുവരമ്പിലുണ്ടൊരുവമ്പനാമിഞ്ചൻതറ !പനങ്കുറ്റിയുമോലയും,പിണഞ്ഞു കിടന്നിട്ട്മണ്ണും മനവുമായ്…പിറന്നൊരിഞ്ചൻതറ !ചെറു ചാറ്റൽ മഴയിലുംകുളിരുന്ന കാറ്റിലുംപെട്ടിമ്പറ മുരളുന്നപഴഞ്ചനാമൊരിഞ്ചൻതറ.പെട്ടിമ്പറ മോന്തയിൽമൂട്ടിയ വലയിലായ്,മീൻ മുട്ടി നിറയുന്നപെരുന്തോട്ടിലെയിഞ്ചൻതറ.കല്ലുത്തിയും കോലാനുംപരൽമീനും, പൂട്ടയുംകൊട്ട നിറയുന്ന കുണ്ടാച്ചിക്കൂട്ടവുംചിക്കിത്തിരയുന്നൊരീശരൻ കേശവൻ!പെരുമീശ പിരിക്കുന്നാ…പെരുവിരലിപ്പൊഴുംപേടിയുടെ പെരുമീനായ്,കാവലുള്ളൊരിഞ്ചൻതറ.വാറ്റു മോന്തുന്നവർഅന്തിക്കു കൂട്ടുമായ്,തല പെരുത്തിരുന്നൊരുഇരുളാണ്ടൊരിഞ്ചൻതറ.

ഭൂമി പുത്രി

രചന : ശ്രീകുമാർ എം പി* ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വുപോൽ വിടർന്നു നീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.കനത്ത ദു:ഖങ്ങൾഘനീഭവിച്ചു…

🖤തടവറകൾ തീർക്കുന്നപ്രണയം🖤

സിജി സജീവ് 🌺 തടവറയിലാണ് ഞാൻ,,പ്രണയമെന്ന മരണത്തിന്റെ,തടവറയിൽ….നീ എനിക്ക് ചുറ്റും തീർത്തമായിക വലയംഅതിന്റെ പ്രവർത്തനംആരംഭിച്ചിരിക്കുന്നു..കൂരിരുട്ടിലും നിനക്കായി മാത്രംകണ്ണുകൾ മിഴിക്കെ തുറന്നു..തടവറയുടെ ചുവരുകൾപ്രാചീന ലിപികളാൽ നിറഞ്ഞു,,നിന്നെയൊർത്തെഴുതിയപരാതികൾ,പരിഭവങ്ങൾ..സമാധാനത്തിന്റെപ്രണയ രാഗങ്ങൾപകലും രാത്രിയുമറിയാതെ,ദിക്കറിയാതെ ഉറക്കെ പാടി…ഊണും ഉറക്കവുമില്ലാതെകൺതടങ്ങൾ ഇരുണ്ടു,കവിളുകളൊട്ടി,,യൗവനത്തിന്റെ തുടിപ്പുകളിൽചുളിവുകൾ വീണു,,,നീണ്ട വഴികൾകാത്തിരുന്ന പാദങ്ങൾ,ചുഴിയിലകപ്പെട്ടപോലെചുവടുകളിടറി ചുറ്റിത്തിരിഞ്ഞു…ചിന്തകൾക്ക് മേൽ,,ചിലന്തി…

അടിവരയിടുന്നു…

Shangal G T* അകലെനിന്നേരാത്രി വരുന്നതു കണ്ട്വെയില്‍ തൂവലുകള്‍കൂട്ടിച്ചേര്‍ത്തൊരുപകല്‍വീടുണ്ടാക്കുന്നുഅകത്ത് മൊണാലിസയുടെപുഞ്ചിരി തൂക്കിയിട്ട്പുറംഭിത്തിമേല്‍ട്രോജന്‍കുതിരയെ തൂക്കുന്നുഇണയേം കിടാങ്ങളേംഅവിടെ പാര്‍പ്പിച്ച്പുറത്തുകാവലിരിക്കുന്നുഒന്നും രണ്ടും പാദങ്ങളില്‍നിന്നുംവാര്‍ന്നുപോകുന്നനൃത്തത്തെ മൂന്നും നാലുംപിന്നെ അഞ്ചും ആറുംപാദങ്ങളിലേക്ക്വിന്ന്യസിപ്പിക്കുന്നുഒരുതോല്‍വിഒരിക്കലുമെന്നാല്‍പാടില്ലന്നുറക്കുംതളരാതെശിഖരങ്ങള്‍തോറുംഅണ്ണാനോട്ടമോടിതളിരിലകളെവീണ്ടും വീണ്ടും നിര്‍മ്മിച്ച്അവിടേക്കു ചേക്കേറുന്നു…തിരയൊടുങ്ങാത്തശത്രുഭയത്താല്‍പിതാവിനെപോലും വധിച്ച്നിലകിട്ടാത്തവിധിതീര്‍പ്പുകളില്‍മാതാവിനേയും വരിച്ച്ജീവിതത്തോളംഉയര്‍ന്നുപൊങ്ങിയ തിരമാലകളെമരണത്തോളം ചാടിയുയര്‍ന്ന്അതിജീവിക്കുന്നുഅങ്ങനെജീവിതമെന്ന യുദ്ധത്തിലുംജീവിതമെന്ന പ്രണയത്തിലുംഒന്നും തെറ്റല്ലായെന്ന്അടിവരയിടുന്നു…..