വസന്തം മറന്നവർ.
രചന : രാജു കാഞ്ഞിരങ്ങാട്* ചൊരിയും മഴയത്ത്കുടയില്ലാതെ പരസ്പരംകുടയായവർ നമ്മൾപൊരിയും വെയ്ലത്ത്മരമില്ലാതെ പരസ്പരംതണലായവർ നമ്മൾവസന്തം വരവായെന്ന്നീ പറഞ്ഞു:ശിശിരം വന്നു.പൊള്ളുന്ന ഞരമ്പിൻ്റെവരമ്പത്തു നിന്നെത്തി നോക്കിഎവിടെ പൂക്കാലം ?! പ്രണയം മറന്ന മനസ്സിൽവസന്തം വരാറില്ലെന്ന്.ശിശിരത്തെ തീറെഴുതിതന്ന്ഗ്രീഷ്മം മടങ്ങി.