Category: സിനിമ

വിഷുപ്പക്ഷിയുടെ സങ്കടം.

രചന : ഷൈലാകുമാരി* മരക്കൊമ്പിലിന്നുമിരിക്കുന്നു ഞാനുംമരണത്തിൻഗന്ധം നിറയുമീ ഭൂവിൽകണിക്കൊന്നപൂത്തു വിടർന്നോരു നേരംചിരിച്ചാർത്തു പൈതങ്ങളെത്താതിരിക്കേഎനിക്കൊന്നു പാടാൻ മനസ്സില്ല തെല്ലുംകരയുന്ന കണ്ണുമായ് മനുഷ്യരിരിക്കേവിഷുപ്പക്ഷി ഞാൻ മാത്രം പാടുവതെങ്ങനെതിരിച്ചുവരുമോവിഷു വീണ്ടും പണ്ടത്തെ-ച്ചിരിക്കാലമായി.. പൂക്കാലമായി..

ഹൃദയസങ്കീര്‍ത്തനം.

രചന : അനില്‍ പി ശിവശക്തി* മദനസുരഭില മൗനകുസുമമേവദനസുസ്മിത മൗനാനുരാഗമേനീരദകുമുദ കല്ലോല വീണയില്‍വേപദുമൂളുന്ന പ്രണയശലഭം ഞാന്‍ . അധരയുഗ്മം അരുണരേണു ശോഭിതംഅണയും രജനീ നിറമൊത്തകൂന്തലുംമിഴിയിണ ഇളകിയാടുമിളമാനിന്‍ –മൗന ശൃംഗാരാ കേദാരരൗദ്രവും. ചെമ്പകമലരിന്‍നിറ ഗാത്രംചന്ദ്രശോഭിതം പാലൊളിതൂവിമുല്ലമൊട്ടിന്‍സുഗന്ധപവനന്‍മെല്ലെത്തഴുകി നിന്‍ അംഗസൗഭാഗ്യം . ഉദിര്‍ക്കുകപുഞ്ചിരി മമ…

മഴപ്പെയ്ത്ത്.

രചന : പ്രകാശ് പോളശ്ശേരി. ഇമ്മഴയിപ്പോപെയ്തൊഴുകും ആഴിയിൽചെന്നുപതിച്ചുപ്രളയമാകുമിനിആർത്തലച്ചാഴി തിരമാലകൾ പൊക്കിതന്നുടെ എതിർപ്പൊന്നു ചൊല്ലിടും പിന്നെയും വെട്ടിനിരത്തി കുന്നുകൾ,താഴ്‌വാരച്ചോലകൾഇട്ടു നിരത്തി കെട്ടിടം കെട്ടിയുംതട്ടുതട്ടായി നിന്നൊരു ഭൂമിയെതട്ടിനിരത്തി മൈതാനമാക്കിയും കെട്ടിപ്പൊക്കുമ്പോൾ ഓർക്കില്ല വർഷത്തെപ്പെയ്ത്തിൻ്റെ കാഠിന്യം തെല്ലുനേരം പോലുംഇട്ടു നിരത്തിയ വയലുകൾ തടാകങ്ങൾഇല്ല ഇനിപ്പെയ്ത്തു വെള്ളം…

രാഗഹാരം.

രചന : ശ്രീകുമാർ എം പി* വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊകിനിഞ്ഞിറങ്ങുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരും…

അവൾ.

രചന : ലിസ്സ ലിസ്സ ❣️ അവൾ എന്നും തനിച്ചായിരുന്നു..അവൾക്ക് ആരുമുണ്ടായിരുന്നില്ല..അവൾക്ക് കാമുകനും ഉണ്ടായിരുന്നില്ല..അവൾക്ക് അക്ഷരങ്ങളോടായിരുന്നു പ്രണയം..അവൾ അക്ഷരങ്ങൾകൊണ്ട് മാലകോർത്ത് കഴുത്തിലണിഞ്ഞുരസിക്കും..അവൾ കവിതകൾ കുറിച്ചിരുന്നു..അവൾ ആ മൂന്നക്ഷരത്തെ തൻ മാറോടുചേർത്തുതാലോലിക്കും..അവൾഒറ്റമുറിയിലെ മതിലുകളെ തൻകവിതചൊല്ലികേൾപ്പിക്കും..അവൾ നട്ടുച്ച സ്വപ്നങ്ങൾ മാത്രം കണ്ടു..അവൾ അതിമനോഹരമായി പാടുമ്പോൾ..അവളുടെ…

അടയാളം.

രചന : എം. എ. ഹസീബ്* സ്വത്വത്തെ വാക്കിൽകുരുക്കിയാലതിനുഅടയാളാമെന്നുപേരു ചൊല്ലാം.‘ഞാൻ’- എന്നെനിക്കുഞാൻ നൽകുമാകാരം,ക്ഷിപ്രമൊടുങ്ങും,അതുമുതൽ ഞാനുംഅടയാളമായ് മാറിടും!സൂര്യാംശു പോലെസ്ഫുരണം ചെയ്യുന്നസത്യ പ്രകാശിതംഇന്നുകളാണെന്റെനാളേക്കടയാളം.എന്റെ,കാല്പനീകാകാശം,അക്ഷരപ്പൂക്കളാൽകവിത കോർക്കുന്നചിന്തകൾക്കടയാളമാകുന്നു.ആകുലതകളിൽ,വ്യഥ വീഥികളിൽ,അതിജീവനപർവ്വങ്ങളിൽ,ആ കണ്ഠാന്ധകാരഏകാന്ത മൗനങ്ങളിൽ,ആൾക്കൂട്ടാരവങ്ങളിൽ,അഖിലാണ്ഡമണ്ഡലംഅടയാളങ്ങൾ..ദിന വട്ടങ്ങളെന്നിൽനിറക്കുംനൂറുനൂറായിരംഅടയാളങ്ങൾ.കാല ചക്രങ്ങളേറെകറങ്ങുമിനിയും,മരണം,മണൽവിരിപ്പിലുറക്കുമ്പോൾഓർമ്മ മറക്കുംപിന്നെയും പിറക്കുംപരമ്പരകൾതലമുറകൾപ്രപിതാവിനേയുംമറന്നിടാമെങ്കിലും,ആർക്കുമറിയാ-തടയാളമായ്,ഞാൻ പിറവികൊണ്ടേയിരിക്കും.!

മോരുണ്ടോ.

രചന : സജി കണ്ണമംഗലം* പണ്ടൊരു ചേട്ടൻ മദ്ധ്യാഹ്നത്തിൽകുണ്ടറയുള്ളൊരു വീട്ടിൽ ചെന്നൂകണ്ടില്ലാരെയുമെവിടെപ്പോയെ-ന്നുണ്ടൊരു ശങ്ക,വിളിച്ചൂ മെല്ലെഉണ്ട,പ്പോളൊരു നാദമകത്തൂ-ന്നുണ്ടാരാണ്ടാ,ച്ചേട്ടനറിഞ്ഞു!ചേട്ടൻ വേഗം ചൊല്ലീ ഞാനൊരുകൂട്ടം നോക്കാൻ വന്നതിദാനീംവിൽക്കാൻ പലവക മരമിവിടുണ്ടെ-ന്നാൾക്കാരൊക്കെപ്പറയുന്നതിനാൽനോക്കാനായിട്ടെത്തിയതാണേനോക്കിയുറപ്പിച്ചഡ്വാൻസ് നൽകാംവീട്ടിനകത്തൂന്നപ്പോളൊരുവൻനീട്ടിവിളിച്ചുപറഞ്ഞൂ, നിൽക്കൂഊണു കഴിച്ചിട്ടുടനെത്താം ഞാൻഉണ്ണുന്നോ താനെങ്കിലിരിക്കൂഅയ്യോ വേണ്ടാ പശിയില്ലേതുംവയറിനു സുഖമില്ലല്പം പോലുംഅതിനൊരു മറുപടി വന്നില്ലപ്പോൾഅതിയാൻ…

വേരുകൾ.

രചന : രാജുകാഞ്ഞിരങ്ങാട്* വേരുകളെപ്പോലെ സ്നേഹംവേറൊന്നിനുമുണ്ടാകില്ലമണ്ണിലലിഞ്ഞ പിതൃക്കളെ തൊട്ട്വംശസ്മൃതികളിൽ ജീവിക്കുന്നുഅതുകൊണ്ടായിരിക്കണംആ പ്രാചീനമായ അടയാളങ്ങൾഇന്നും മരത്തിലവശേഷിക്കുന്നത് വെയിലും നിലാവും ഭക്ഷിച്ചു കഴിഞ്ഞിട്ടുംബാക്കിയാവുന്ന മരത്തിൻ്റെ വിശപ്പിന്ഭക്ഷണമേകുന്നുവേര്മഴയും കാറ്റുമായുള്ള മൈഥുനത്തിൻ്റെആഘോഷങ്ങളിൽമരങ്ങൾ വേരുകളെ ഓർക്കാറേയില്ല ഭോഗത്തെ ത്യാഗംകൊണ്ട് നേരിടുന്നു –വേരുകൾആഴങ്ങളിലേക്ക് അരിച്ചിറങ്ങിഅടരുകളിലേക്ക് ആഴ്ന്നിറങ്ങിചോര വിയർപ്പാക്കിവിയർപ്പിൻ്റെ ഉപ്പേകിയാണ്വേരുകൾ മരത്തിനെ…

കുരിശുമരണം.

രചന : കൃഷ്ണൻ കൃഷ്ണൻ. ഗാഗുൽത്താമലയിലെ കാറ്റിൻതേങ്ങലുകൾ സാക്ഷികുരിശേറിയ പുത്രൻ പുണരുംവേദനകൾ സാക്ഷിപിടയുന്നോരമ്മയുടെ ചുടുകണ്ണീർകണികകൾ സാക്ഷിനിലവിളിയുടെ അലകൾചിതറിയ ആകാശം സാക്ഷി’ പിതാവു കൈവിട്ടകന്നു പോയോദേവകുമാരാ നിന്നെഅധർമ്മവിധിയുടെ വിളയാട്ടത്തിൽചോരത്തുള്ളികൾ ചിതറി തെളിനീരരുവികൾ മനുഷ്യനു ‘നൽകിയ നിറഞ്ഞ സ്നേഹനിലാവേകൈവിട്ടകന്നു പോവുകയാണോഹതാശരാംകുഞ്ഞാടു –കളെ കഥയറിയും കടലുകൾ…

കള്ളിമുൾച്ചെടീ.

രചന : പ്രകാശ് പോളശ്ശേരി. നിനക്കു വേണ്ടെൻ്റെ സ്നേഹമെന്നാകിലുംഎനിക്കു പെയ്യാതിരിക്കാനാവില്ല ഭൂവിൽനിനച്ചിരിക്കുന്നുണ്ട് സ്നേഹക്കൊതിയിൽനനുത്ത സ്നേഹത്തിനായി നിശാഗന്ധിയും നിനക്കു വേണ്ടെന്ന കാഴ്ചയിലാകാംകൂർത്തമുള്ളുകൾഒരുക്കിയ ദലങ്ങൾ നിന്നതുംദച്ഛദം വരണ്ടു നിർത്തിയ കാഴ്ചയിൽശുദ്ധ ചുംബനത്തിനെന്തു പ്രസക്തിയാണ് മുക്തകുഞ്ചകം പൊഴിച്ചിടാനായികൂർത്ത മുള്ളുകൾ കേമം തന്നെയുംരസിച്ചിടാനില്ല പാരിൽ അതൊക്കെയുംതിരിഞ്ഞു നോക്കില്ലുരഗങ്ങൾ…