പൂമരത്തിൻ്റെ സങ്കടം.
രചന – സതിസുധാകരൻ.* ‘ശാന്തമായൊഴുകുന്ന നദിക്കരയിൽകുഞ്ഞിക്കുടിലൊന്നു കെട്ടി ഞങ്ങൾഅരുമക്കിടാങ്ങളായ് രണ്ടു പേരുംആമോദത്തോടെ കഴിഞ്ഞ നാളിൽപൂത്തു നില്ക്കുന്ന പൂമരങ്ങൾമുറ്റത്തു ചുറ്റും വളർന്നു വന്നു.കുഞ്ഞിക്കിളികളും കൂട്ടരുമായ്പൂമരക്കൊമ്പിൽ വന്നിരുന്നു.തേനൂറും മധുര ശബ്ദങ്ങളാലേഈണത്തിൽ പാട്ടുകൾ പാടി നിന്നു.പൂമരക്കൊമ്പിലായ് കിളികളെല്ലാംകൂടുകൾ കൂട്ടി വസിച്ചിരുന്നുകിളികൾ തൻ മധുര ശബ്ദങ്ങളാലെപരിസരമാകെ നിറഞ്ഞു…