Category: സിനിമ

ഋതുഭേദങ്ങൾ*

ജോയ് പാലക്കമൂല ✍️ അവസാന ശ്വാസംഅനന്തതയിലേയ്ക്ക്പരിവർത്തനം ചെയ്യപ്പെടുന്നതിന് മുമ്പ്പുതിയ വെളിച്ചം തേടുന്ന മിഴികൾനരച്ച ജരകൾകുറുകി പൊഴിയുമ്പോൾകൊഴിഞ്ഞ പല്ലുകൾദ്രവിച്ച് തീരുംമുമ്പ്കുഴിഞ്ഞ കണ്ണുകളിൽതിമിരം മൂടുമ്പോൾവേരഴുകിയ ചില്ലകളിൽതളിരിലകളെ കാത്തിരിക്കുന്ന പ്രായംചിരിച്ച മുഖങ്ങൾഒളിച്ച് കളിക്കുമ്പോൾഅകന്ന ബന്ധങ്ങൾഅടക്കം പറയുമ്പോൾകൊഴിഞ്ഞ കമ്പുകൾഅഴുകി തീരുമ്പോൾവരണ്ട നാവിന്റെനിശ്ബ്ദത കാണാം.

അമ്മയുണ്ട്! കൂടെ കണ്ണനുണ്ട്!

രചന : മാധവി ടീച്ചർ, ചാത്തനാത്ത്.* ഇന്നും വിരിഞ്ഞു നിൽപ്പാണെന്റെ അങ്കണാ –രാമത്തിൽ ചെത്തിയും, മന്ദാരവും;കൃഷ്ണത്തുളസിയും, ചെമ്പരത്തിപ്പൂവുംചേലിൽ മൊട്ടിട്ടിടും നേരമെല്ലാം!ഞാനോർത്തു പോകുന്നു എന്നമ്മ പണ്ടെല്ലാംപുഷ്പങ്ങളേറെ നുള്ളിയടുക്കിഗുരുവായൂർ വാഴുമെന്നുണ്ണിയാം കണ്ണന്റെമൗലിയിൽ ചാർത്തിക്കാൻ യാത്രയാകും.കൃഷ്ണപ്രിയയാകും ഭക്തയാമെന്നമ്മപൂക്കൾ ക്ഷേത്രത്തിലെ നടയിൽ വെച്ചുംമാനസത്തിൽ കൃഷ്ണസ്തുതിയുമായ് മിഴിപൂട്ടിനിൽക്കുമെന്നമ്മ തൻ…

ലളിതഗാനം*

രചന : ശ്രീരേഖ. എസ്* ഒരു മലരായ് നീ വിരിഞ്ഞുവെങ്കിൽ, എന്നുംചിത്രപതംഗമായ് മുകർന്നിടാം ഞാൻ.ഹൃദയത്തുടിപ്പിലെ പ്രണയാക്ഷരങ്ങൾ,നിനക്കായിമാത്രം മൂളിടാം ഞാൻ- നിന്റെചൊടികളിലെന്നും വിരുന്നുവരാം!(ഒരു മലരായ്…..)നീൾ മിഴിപ്പൂക്കളിൽ വിരിയുവതെന്നുംകനവുകളോ, പൊൻതാരകളോ?ഹൃദയത്തിൽ തന്ത്രിയിൽ മീട്ടുവതെന്നുംഅനുരാഗത്തിന്റെ ശീലുകളോ?(ഒരു മലരായ്…..)നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിപ്പൂക്കളിൽതെളിയുന്നതെന്തു നിൻ പ്രണയമാണോ?മൗനമായ് മൂളുന്ന…

കരൾനൊന്തു കുറിക്കുമിക്കവിതയിൽ.

രചന : ലത അനിൽ* കരൾനൊന്തു കുറിക്കുമിക്കവിതയിൽകനലായെരിയുന്നു നീ സഖീ….കൈകോർത്തന്നേറെ നടന്നിട്ടു०നിന്റെയുള്ളറിയാതെ പോയതെൻ നീറ്റൽ.ഞാനോ മണലാരണ്യത്തിൻ സിരകളെകനവാൽ നനച്ചയേകാന്തൻ.പകലിന്റെ കൈ മുത്തുന്നിരുട്ട്,കാണെക്കാണെയദൃശ്യമാകുന്നു നീലമേഘവു०.ചേക്കേറുകയാണൊടുവിലെ പക്ഷിയു०,തിരകളിൽ ചാഞ്ചാടുന്നൊരു തോണിയിപ്പൊഴു०.നിന്റെ നിശ്വാസങ്ങൾ കുപ്പിവളക്കിലുക്കങ്ങൾമൈലാഞ്ചിച്ചോപ്പു० കിളിമൊഴികളു०ജന്മാന്തരങ്ങളിലൊപ്പമുണ്ടായിരുന്നെന്ന് നെഞ്ചിൽ കുറിച്ച നിമിഷങ്ങളു०,ഓർമ്മകളിൽ നിന്നെന്നത്തെയു० പോലെ അക്കു കളിക്കുവാനെത്തവേ,ഇന്നേതൊരു…

എന്തുകൊണ്ടാണ് എന്റെ ഹൃദയമിങ്ങനെ പ്രണയാർദ്രമാകുന്നത്.?

പള്ളിയിൽ മണികണ്ഠൻ* ശിലപോലെയുള്ളൊരെൻ ഹൃദയത്തിൽനിന്നിത്രമൃദുവായ നീർക്കണമിറ്റുവീഴാൻഎന്തായിരിക്കണം,അത്രമേലെൻമനംചഞ്ചലമാകാൻ കുതിർന്നുപോകാൻ.മിഴികൂമ്പിനിൽക്കുന്ന ചെമ്പനീർചുണ്ടത്ത്ഹിമകാമദേവന്റെ സ്പർശമേൽക്കേതരളയാമവളുടെ വിറപൂണ്ട ചുണ്ടിണവീണ്ടും തുടുത്തതിനാലെയാകാം.ഉലയുന്ന പാവാട കൂട്ടിപ്പിടിച്ചുകാ-റ്റൊരുകന്യപോലെവന്നുമ്മവയ്ക്കേകിലുകിലെ പൊട്ടിച്ചിരിച്ചുകൊണ്ടാൽമര-ച്ചില്ലയുലയവേയായിരിക്കാം.ആകാശനീലിമച്ചേലിൽതെളിഞ്ഞുവ-ന്നൂഴിയെ ശശിലേഖ നോക്കിനിൽക്കേപൊൻമിഴിക്കോണമ്പുകൊണ്ടൊരാമ്പൽപൂവിനുള്ളം തുടിയ്ക്കവേയായിരിക്കാം.വഴിയിൽ തനിച്ചാക്കിയകലുന്നൊരരുണനെകരയുന്ന മനസ്സുമായ് നോക്കിനിൽക്കുംഒരുസൂര്യകാന്തിതന്നുള്ളിൽനിന്നുതിരുന്നതപ്‌തനിശ്വാസമേറ്റായിരിക്കാം.മഴമേഘമൊരുകാറ്റിലകലേക്ക് മറയവേവേനൽക്കരുത്തേറ്റ ചെമ്പകത്തിൻപിടയുന്ന വേരിലെ മോഹങ്ങളൊക്കെയുംകരിയുന്ന കാഴ്ചകണ്ടായിരിക്കാം.

പാരിജാതം

കവിത : മായ അനൂപ്* അന്നൊരു രാവതിൽ പൂനിലാപ്രഭയതിൽനിദ്ര വന്നവനെ തഴുകിയപ്പോൾപുലരാനായ് ഏഴര രാവുള്ള നേരത്താപൂങ്കുയിൽ പണ്ടൊരു കനവ് കണ്ടുകനവിലന്നവൻ കണ്ട സ്വർണ്ണപ്രഭയതിൽകാണായി വന്നൊരു പാരിജാതംസ്വർല്ലോകനദിയായ ഗംഗയിലൂടന്ന്‌ഒഴുകി വന്നീടുന്നാ ദേവപുഷ്പംആ ദിവ്യപുഷ്പത്തിൻ പ്രഭയന്നാ നദിയിലെഓളങ്ങളെ വെള്ളി പൂശിടുമ്പോൾഅവനറിയാതങ്ങുണർന്നു പോയെങ്കിലുംആ ദൃശ്യം മാഞ്ഞില്ല…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം..

സന്തോഷ് അഞ്ചല്👏🏽 മരക്കാര്‍ അറബിക്കടലിന്റെ സിംഹം..കണ്ടു..!! സത്യത്തില്‍ ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു തുളുമ്പിയ..നെഗറ്റീവ് റിവ്യൂസുകള്‍ കണ്ട് …ഒരു പ്രതീക്ഷയുമില്ലാതെയാണ് സിനിമ കണ്ടത്…! അപേക്ഷയാണ്…ഒരു സിനിമയേയും ഇങ്ങനെ ഡീഗ്രേഡ് ചെയ്ത് കൊല്ലാക്കൊല ചെയ്യരുത്🙏🏻.. മമ്മൂക്കയും,ലാലേട്ടനും നമ്മുടെ രണ്ട് കണ്ണുകള്‍…

സ്നേഹം

പട്ടം ശ്രീദേവിനായർ * മറക്കാതെ പോകുന്നുനാമെന്നു മാത്മാവിൻഅന്തരാള ങ്ങളിൽകാണുന്ന തീക്കനൽ!പാതി നീറുന്ന ചിന്തകൾക്കുള്ളിലായ്,പാതിയും നീറാത്ത,ഭസ്മമായ് വിങ്ങുന്നു!നീറ്റിയെടുത്താലുമൊടുങ്ങാത്തചിന്തകൾ,ഏകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ !സ്നേഹമോ,മോഹമോ,പകയോ,അതിനപ്പുറം,പേരറിയാത്തൊരുപേരിന്നകലെയോ?ആരായിരുന്നവർ?സ്വന്തമോ? ബന്ധമോ?ആരുതന്നായാലും അവരെന്നുമെൻ ബന്ധുവായ്……!നിമിഷാർദ്ധമായ് ..വീണ്ടും, പിരിയുന്നുഅന്യരായ്..നഷ്ടമാംആത്മാവിൻ,നൊമ്പരപ്പാടുമായ്..!.

അപ്പുവിന്റെ ലോകം

ശിവരാജൻ കോവിലഴികം* അവധിക്കാലം വന്നാലപ്പുവി-നുത്സവകാലം പോലാണെകൂട്ടരുമൊത്തു ചാടിമറഞ്ഞുകളിക്കാനവനും കൊതിയാണേമഴപെയ്താലവനെത്തും മഴയിൽനനഞ്ഞുകുളിച്ചു രസിച്ചീടാൻകാറ്റത്തടരും മാങ്ങപെറുക്കാൻമാവിൻ ചോട്ടിലുമെത്തീടുംപ്ലാവിലെയെത്താകൊമ്പിൽ കാക്കകൾപഴുത്തചക്കയിൽ കൊത്തുമ്പോൾകല്ലുമെടുത്തവനെത്തും കൊതിയാൽവെള്ളം വായിൽ നിറഞ്ഞുകവിയുംകിഴങ്ങും കാച്ചിലും ചേമ്പും ചേനയുംകപ്പയുമങ്ങനെ പലവിഭവങ്ങൾചക്കരക്കാപ്പിയും പുഴുക്കും കണ്ടാൽവയറുനിറച്ചു കഴിക്കും ശീഘ്രം .പട്ടണനടുവിലെ സ്കൂളും വീടുംവേണ്ടവനിഷ്‌ടം ഗ്രാമം തന്നെവയലും കുളവും…

കൊച്ചിയുടെ പരീക്കുട്ടി …

മൻസൂർ നൈന* മലയാള സിനിമയ്ക്കായി കൊച്ചി എന്ന പ്രദേശം സംഭാവന ചെയ്ത അത്രയൊന്നും കേരളത്തിലെ ഒരു പ്രദേശവും സംഭാവന ചെയ്ത് കാണില്ല …….പണ്ട് ….കേരളത്തിൽ നിന്നും സിനിമാ മോഹവുമായി മദ്രാസിലേക്ക് തീവണ്ടി കയറുന്നവരുടെ തിരക്കായിരുന്നു . ഇടുങ്ങിയ മുറികൾ വാടകയ്ക്ക് എടുത്തും…