പത്തായം വില്ക്കാനുണ്ട്.
രചന : മണ്ടൻ രണ്ടാമൻ* വാരിശ്ശേരി നകുലന്‍റെ അപ്പുപ്പന്‍റെ അമ്മുമ്മയുടെ കാലം മുതലേ തറവാട്ടിലുണ്ടായിരുന്ന ഈട്ടിപത്തായമാണ്, നാലുപേര്‍ വട്ടംനിന്നു പിടിച്ചാല്‍പോലും അനങ്ങില്ല, കട്ടിപ്പത്തായമെന്നാണ് വീട്ടുകാരതിനെ വിളിച്ചുപോന്നിരുന്നത്, പുതിയ വീട്ടിലേക്ക് താമസം മാറാനുളള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഗംഗയ്ക്ക് ഒരേയൊര് നിര്‍ബദ്ധമേ ഉണ്ടായിരുന്നുളളൂ, നകുലേട്ടാ…