താണ്ഡവം
രചന : ബിന്ദു അരുവിപ്പുറം ✍ നോവാൽ പ്രകൃതി പിടഞ്ഞിടുമ്പോൾസാഗരത്തിരകളായലറിയെത്തും.കുന്നും മലയും പുഴയുമൊരുമയിൽസംഹാരതാണ്ഡവമാടിയെത്തും. ആർത്തിരമ്പികൊണ്ടു കലിതുള്ളിയെത്തിടുംമാരിയിലെല്ലാം തകർന്നിടുന്നു.നാടും നഗരവുമോർമ്മയായ് മാറുന്നുഹൃദയങ്ങൾ പൊട്ടിച്ചിതറിടുന്നു. അതിരുകളില്ലാതെയൊഴുകുന്നു, ജീവിത-മതിജീവനത്തിനായ് വെമ്പൽ കൊൾവൂ.ജാതിമതഭേദങ്ങളില്ലാതെ രക്ഷകർ-ദൈവദൂതന്മാർ നിരന്നിടുന്നു. ദുരമൂത്തമർത്ത്യന്റെ കർമ്മഫലങ്ങളീ-പ്രകൃതിതൻ സങ്കടപ്രളയമെന്നോ!ഇല്ലെനിയ്ക്കൊന്നിലും പങ്കില്ല -നെഞ്ചത്തുകൈ വെച്ചു ചൊല്ലുവാനാർക്കു ധൈര്യം?…