ചുവന്ന തെരുവ് …. വിഷ്ണു പകൽക്കുറി
ചുവന്നതെരുവോരങ്ങളിൽഅലയടിച്ചുയരുന്നതിരകളാൽഇരുൾവിഴുങ്ങിയമുറികളിൽപുഴയൊഴുകുന്നുണ്ട് ശലഭച്ചിറകുകൾഅറ്റുപോയപുഴുക്കൾഉറക്കം നടിക്കുന്നകിണറുകളിൽവെള്ളം കോരുന്നുണ്ട് കരിമ്പടം പുതച്ച ഖദറുകൾകുടപിടിക്കുമ്പോൾപൊന്നുരുക്കുന്നസ്വർണഖനികൾ വിലപേശുന്നുണ്ട് അഴിച്ചിറക്കിയകാക്കികൾകണ്ണുനീരിൽവെടിയുതിർത്തിരിക്കുന്നതിനാൽഅഴിഞ്ഞുലഞ്ഞുശീലകൾനിലത്തിട്ടു ചവിട്ടിയരക്കുന്നുണ്ട് ചുവന്നഛായം തേച്ചചുവരുകളിൽമഞ്ഞവെളിച്ചത്തിൻ്റെ ആലസ്യത്താൽകടലും പുഴയും ഒന്നാകുന്നൊരുപ്രഹേളികയുണ്ട്ഈ ചുവന്ന തെരുവോരങ്ങളിൽ വിഷ്ണു പകൽക്കുറി