Category: സിനിമ

” പാലാഴി ” ….. ഷിബു കണിച്ചുകുളങ്ങര

ഭ്രൂണത്തിനെന്തോപറയുവാനുണ്ട്മടിയാതേ എന്നോട് പറകഎന്നോ മനേ…. വന്ന അപ്പൂപ്പനെന്നോട്ചൊല്ലിയ തേവംസ്വർഗ്ഗത്തിൽ തന്നേവാണരുളക നീയെന്നു് ‘ എന്നിട്ടുംആ ജീവൻകടമെടുത്താണ് ഞാൻഈ മാതൃവാത്സല്യംനുകരുവാൻ വന്നത് നിൻ ഒക്കത്തിരുന്നുകുസൃതി കാണിച്ചങ്ങനേആ പാലാഴി മൊത്തംവലിച്ചു കുടിക്കണം ചേട്ടനും അനിയനുംഇടി പിടിച്ചങ്ങനേതല്ലിക്കളിക്കണം,കിളച്ചു മറിക്കണം”! പലപ്പോഴും കേൾക്കുന്നുതോഴി തൻ മന്ത്രണംഎളുതല്ലാജീവിതംപാരിലെന്ന്. വൈദ്യന്മാർ…

തുറന്ന പുസ്തകമാകണം …. Lisha Jayalal

നീയെനിക്കൊരു തുറന്നപുസ്തകമാകണംപുസ്തകത്തിനൊരുപേരു വേണം ,നീയും ഞാനുമല്ലനമ്മളാൽ തീർക്കുന്നകഥകൾവേണം.. അക്ഷരങ്ങൾക്ക്നൂറു ചന്തം വേണം ,ആരും കാണാത്തവർണ്ണങ്ങളാൽ അവയെഅണിയിച്ചൊരുക്കണം നീ കാണാതെ,മൗനങ്ങളിൽഞാൻ ഒളിപ്പിച്ചമഴച്ചാറ്റലുകൾവരികളിൽ കണ്ടേക്കാം പിണക്കങ്ങളിൽകുത്തിവരച്ചുംതിരുത്തിയുംസന്തോഷങ്ങളുടെതാളുകൾ പറിച്ചെറിഞ്ഞുംതുടർച്ചകൾ കാണാം ഇടയ്ക്കെപ്പോഴോപെയ്തകന്ന് പോയമഴയും പിന്നെ തെളിഞ്ഞമഴവില്ലഴകുമുണ്ടാവുംപ്രണയ ഭാവങ്ങളും കാണാം … സ്മരണകൾകോർത്തിണക്കിപുരസ്ക്കാര ഭിത്തിയിൽതൂക്കിയിടുമ്പോഴുംവരികളിൽ നിന്റെ പ്രണയംഇറ്റുവീഴുന്നുണ്ടാവാം…

അപ്പച്ചനും ഇല്ലിക്കുട്ടിയും … Sidheeq Chethallur

രണ്ടുവേലികൾക്കപ്പുറത്ത്പണ്ടൊരപ്പച്ചനുംഇല്ലിക്കുട്ടിയുമുണ്ടായിരുന്നു. വാഴയും കപ്പയുംചേനയും തുടങ്ങിതൊടിയിൽ അവര്നിറഞ്ഞുനിന്നിരുന്നു. അതുവഴി പോയവരാരുംവെറുംകയ്യോടെ മടങ്ങുന്നത്അവർക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുപോയിതിന്നാത്തഒരൊറ്റസുജായിയുംഇക്കരയിലില്ലായിരുന്നു. കാലം മുന്നോട്ടുരുണ്ടു. ഞങ്ങള്നാക്കുവടിച്ചു,പല്ലുതേച്ചു,പള്ളിക്കൂടത്തിപ്പോയി. ഇല്ലിക്കുട്ടി ലില്ലിക്കുട്ടിയായി. ഞങ്ങൾക്ക് ദഹനക്കേട്പിടിച്ചു,ഒന്നും പിടിക്കാതായി. അപ്പച്ചനും ലില്ലിക്കുട്ടിയുംഓർമ്മയായി,ഇപ്പോഴവരുടെ മക്കളായി. കൊറോണ വന്നു,കാലത്തെ പിന്നോട്ടുരുട്ടി,ഞങ്ങളതുവഴി നടന്നു. അപ്പച്ചനും ലില്ലിക്കുട്ടിയുംമാടിവിളിച്ചു,ഞങ്ങളുടെ ദഹനക്കേട്തീർത്തുതന്നു. സിദ്ധീഖ് ചെത്തല്ലൂർ

അതിജീവനം …. എൻ.കെ അജിത്ത് ആനാരി

കണ്ണടച്ചല്ലേ പിറക്കുന്നു ഭൂമിയിൽ കൺതെളിച്ചാദ്യം കരഞ്ഞ നമ്മൾ ആദ്യമേതന്നെ ഭ്രമിച്ചു കരഞ്ഞുനാ- മാദ്യാക്ഷരത്തിന്റെ മുന്നിലായും ! ശീര്ഷാസനത്തിൽക്കിടന്നൂ വയറ്റിലായ് പിടിവള്ളിപൊട്ടിപ്പിറന്നൂ ധരിത്രിയിൽ അന്നുതൊട്ടിന്നോളമുള്ളോരു ജീവിതം നിമ്‌നോന്നതം തന്നെയായിരുന്നല്ലയോ ? പിഞ്ചുപാദങ്ങളീ മണ്ണിൽച്ചവിട്ടവേ വേച്ചുവേ – ച്ചെത്രയോ പ്രാവശ്യം വീണും നാം വേച്ചുപോകുന്നൊരാ…

ആതിരേ… നിഖിൽ

ആതിരേ,ഓർക്കുന്നുവോ ഒരിളം കാറ്റി-ലുന്മത്ത,യൗവ്വനതീച്ചൂളയിൽ നമ്മ,ളുതി തെളിച്ച കടുംകനൽ പൂവുകൾ നാളെയെന്തേതന്നതോർക്കാതെ,നമ്മള –ന്നമ്പലക്കാവിന്റെ മൺചിരാവെട്ടത്തി-ലാരുമേ കേൾക്കാതൊളിപ്പിച്ചൊരാശകൾ അന്ധമാം മോഹങ്ങൾ, കാമങ്ങളായിര-മാഗ്നേയബാണങ്ങളേറ്റു തളിർത്തു, ക –രിഞ്ഞതാം സൗമ്യാര്‍ദ്രഗാന്ധർവശ്ശയ്യകൾ ! പൊന്നിന്‍ത.ലപ്പാവണിഞ്ഞപ്പൊ,ന്നാതിര-സന്ധ്യകൾ, പുത്തനുഷസ്സുകൾ, മാറിലെ-പൂന്തേൻ മറുകിൽ മയങ്ങിയരാവുകൾ നെഞ്ചകം കീറിപ്പിറക്കുന്ന തുമ്പിക-ളാതീരേ നീ, വിടചൊല്ലിയ നാളുകൾ…

കോപ്പിയല്ല … Jalaja Prasad

കോപ്പിയല്ല….. ആണോ?…… അല്ല ട്ടോ.😁 മൊയ്തീന്റെ ഈണത്തിലൊന്ന് പാടി നോക്കൂ.’🤭 കാത്തിരുന്ന കാത്തിരുന്നമുകിലു പോലും വഴി മറന്നുവേനലും കടുത്തു പോയ് ..തോടുകൾ വരണ്ടുപോയ്…മനുജർ സ്വാർത്ഥരായീ… നോറ്റിരുന്ന് നോറ്റിരുന്നുമിഴിയിൽ പോലും നനവൊഴിഞ്ഞുമോഹവും കരിഞ്ഞു പോയ് .. ഭൂമിയാകെ വെന്തുപോയികനവൊഴിഞ്ഞു പോയീ…. ഓരോരോ സ്വാർത്ഥ…

പ്രവാസികള്‍ക്ക് തന്റെ സ്വന്തം വീട് ക്വാറന്റൈനായി വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അനൂപ് ചന്ദ്രന്‍.

കൊറോണ ബാധയും ലോക്ക് ഡൗണും കാരണം സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമെങ്കില്‍ തന്റെ വീട് ക്വാറന്റൈനായി വിട്ടുനല്‍കാന്‍ തയ്യാറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. ഏഷ്യാനെറ്റ് ചാനല്‍ നടത്തിയ ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്.പ്രവാസികളുടെ വരവില്‍ പൊതുസമൂഹത്തില്‍ വലിയ അസ്വസ്ഥത…

ജ്ഞാനത്തിലേക്ക്…. Akhil Murali

ശ്രീ Ben Magiclens വരച്ച അതിമനോഹരമായ പാറക്കല്ലിന്മേൽ ധ്യാനനിരതനായിരിക്കുന്ന പുണ്യവാനായ മനുഷ്യന്റെ ചിത്രം, അദ്ദേഹം തന്റെ ലൗകികസുഖങ്ങൾ വെടിഞ്ഞു അജ്ഞാതമായ ജ്ഞാനത്തെ തിരയുകയാണ്. ഗൃഹസ്ഥാശ്രമം വെടിഞ്ഞു പ്രകൃതി , നീയുമീനന്മയാമക്ഷരങ്ങളുരുക്കഴിച്ചില്ലീതേവരെമാതൃ,പിതൃ കണ്ണികൾ ഖണ്ഡി,ച്ചേവംവെടിഞ്ഞീയുഗ ജീവിതചര്യയീ വേളയിൽ . മുണ്ഡനം ചെയ്തൊരുശിരസ്സും കേവല-മുടുത്തൊരു…

സിനിമ കണ്ട് കണ്ണു നിറഞ്ഞിട്ടുണ്ടോ? ….. Vipin Murali

‘Thappad’ കണ്ട് അക്ഷരാർദ്ധത്തിൽ കുറേ നേരം കരഞ്ഞു പോയെന്ന് പെൺസുഹൃത്ത് പറഞ്ഞപ്പോഴാണ് ഇതേപ്പറ്റി ആലോചിച്ചത്.“Boys dont cry” എന്ന് പറയാറില്ലെ. അതുകൊണ്ടുതന്നെ ആണുങ്ങളോടായിരുന്നു ചോദ്യം.സാഹചര്യം നോക്കി കണ്ണുനീർ മറച്ചു പിടിക്കാം എന്നല്ലാതെ കരയുന്നത് ബലഹീനതയായി തോന്നേണ്ട കാര്യമുണ്ടോ?ഞാൻ നല്ല അസ്സലായി സിനിമ…

ഓർമ്മകളുടെ ചക്രശ്വാസം … നിയാസ് വൈക്കം

അന്നെല്ലാത്തിനുംസമയമുണ്ടാരുന്നു. ആ ഉറപ്പിലുമ്മഒമ്പതിനഞ്ചു മിനിറ്റുള്ളപ്പോഞങ്ങളേം കൂട്ടിഔസേപ്പ് മാപ്ളേന്റെ തിണ്ണേലെകറുത്തുനരച്ച ചിത്രഹാറിലെവെളുത്തുതുടുത്തഹേമമാലിനിയെഇട്ടേച്ചുംപൊരേലേക്കോടും.അകത്തുകേറിപൊകതിന്ന 40 വാട്സ്ഫിലമെന്റ് കത്തിയ്ക്കുമ്പോപൊറത്ത്ഉപ്പാന്റെവണ്ടിബെല്ലടിച്ചു ചായ്പ്പിൽ കേറും അന്നെല്ലാത്തിനുംസമയമുണ്ടാരുന്നു. ആ ഉറപ്പിലുമ്മഞങ്ങളേം കൂട്ടിമൂന്നാംമാസംഞായറാഴ്ച രണ്ടുമണിയിലേക്ക്ഔസേപ്പ് മാപ്ളേന്റെ തിണ്ണയിൽപണിയൊതുക്കിവെച്ചു കാത്തിരിക്കും .പഞ്ചവടിപ്പാലംപണിതുടങ്ങുമ്പോകരിയിലകൂട്ടിയിട്ട്ഉമ്മ കടുക് താളിക്കുംപോലെകറുപ്പിൽ കിടന്ന് വെളുപ്പ്തുള്ളിക്കളിക്കും.ഔസേപ്പ് മാപ്ളേന്റ മകൻഓടിന്റെടെക്കൂടി മേപ്പോട്ട്നീണ്ടപൈപ്പ് തിരിക്കുമ്പോപാലംപണി…