Category: സിനിമ

ഓലയും, ഓർമ്മയും …. എൻ.കെ അജിത്ത് ആനാരി

തലയിൽകെട്ടിയ പനയോലതലയിൽ കേറിയ പനയോലതറയും പറയും പറയുമ്മുന്നേതലയിലെഴുത്തിന് പനയോലതറയിലിരുന്നു പഠിച്ചവർ നാംവിരലുകൾ മണ്ണിലുരഞ്ഞവർ നാംപനയോലക്കെട്ടേന്തിയ പഴമകൾനുണയാൻ ഭാഗ്യമെഴുന്നവർ നാംപനയോലയിലായ് നാരായംഉരയും കിരുകിരു ശബ്ദത്തിൽഅക്ഷരമങ്ങനെയേറുമ്പോൾപൊട്ടിക്കരയും ബാലകർ നാംഅമ്പലനടയിൽച്ചെന്നിട്ട്അഞ്ചു പൈസയതിട്ടിട്ട്ആശാട്ടിയമ്മ മരിക്കാനായ്നൊന്തുകരഞ്ഞൊരു ബാലൻ ഞാൻപനയോലയിലായ് ചൊല്ലിയവമഞ്ഞളുതേച്ചു പിടിപ്പിക്കുംതിങ്കൾ ചൊവ്വാ, ബുധനും വ്യാഴോംവെള്ളീമോർത്തു കരഞ്ഞീടുംഅനുജനൊടുത്തു കളിച്ചീടാൻതടസ്സം…

പ്രണയവസന്തം …. ശ്രീരേഖ എസ്

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻമനസ്സിൽ കുടിയേറുമോ അൽപ്പനേര൦ …തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം…നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം…മധുമാസരാവുകൾക്കു വിരുന്നൊരുക്കിവേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ …പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനിപ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നു നീഇത്തിരി നേര൦ ചേർന്നിരിക്കൂ …നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തുതാള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾകിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽപ്രണയവസന്ത൦ പൊഴിക്കാമീരാവിൽ…

പഴുത്തിലയ്ക്ക് പറയാനുള്ളത് … Divya C R

അവസാനത്തുടിപ്പിലെനിശ്വാസമായടങ്ങുമ്പോൾനിൻെറ കണ്ണിൽ നിന്നൊ-രിറ്റു നീർക്കണം തുളുമ്പിയാ-ലതെൻ ജന്മസുകൃതം.നശ്വരമാമീ ലോകത്ത്ജനിമൃതികളുടെയർത്ഥംതേടിയലയുകയായിരുന്നു നാം..വൃഥാ ചിന്തകളുള്ളിൽനിറച്ചു നാം മത്സരിച്ചീടുന്നു;വൈരാഗ്യബുദ്ധിയാൽ.വസന്തത്തിൽ തളിരിട്ടപുതുമുകുളങ്ങളാൽബാല്യവും കടന്നു നാം;പ്രതീക്ഷകളുടെ പുതുമഴക്കാലവും,വേനലിൽ കരിഞ്ഞുണങ്ങിയസ്വപ്നലോകവും താണ്ടി,ശിശിരത്തിൽ കൊഴിഞ്ഞുവീണൊരു പഴുത്തിലയായിഭൂമാറിലേക്കമരുകയാണിന്നു ഞാൻ.ദിവ്യ സി ആർ

മദ്യപാനിയുടെ പ്രണയം …. ശ്രീകൃഷ്ണ

ഇടയ്ക്കിടെചുരമിറങ്ങുന്നആനവണ്ടി കണക്കെകിതച്ചു കൊണ്ടവൾഎന്നിലേക്ക്‌ ഓടിയെത്താറുണ്ട്,,,അപ്പൊഴൊക്കെയുംതികഞ്ഞ ഒരുമദ്യപാനിയുടെഎല്ലാ പ്രൌഡിയോടും കൂടിഞാൻ വാളുവച്ചുതളർന്നു കിടന്നു,,എനിക്ക് വെളിവ് വീണാൽനിന്നോട് ആദ്യം ചോദിക്കുകഒരു ടിക്കറ്റ് പോലും ഇല്ലാതെനിന്നിൽ യാത്ര ചെയ്തവെറുമൊരു യാത്രക്കാരനായഎന്നെ നീതേടി വന്നത്എന്തിനാണ് എന്നാവും..ഞാനെന്ന ഓട്ടക്കാലണയുടെകള്ളവണ്ടി യാത്രആയിരുന്നുവല്ലോ നീ,,ഓരോ ഹെയർപിൻവളവുകളും താണ്ടിനീ ഞരങ്ങി ഓടുമ്പോഴുംഎന്റെ ഉള്ളിലിരുന്നൊരുമദ്യപാനിയുടെ…

നിദ്രാവിഹീനം … (ഗസൽ )…. GR Kaviyoor

ഉറങ്ങുവാൻ കിടന്നിട്ടുംകണ്ണടച്ചിട്ടും കണ്ടില്ലകനവുകളൊരായിരംനിന്നെക്കുറിച്ചോർത്ത്കിടന്നു തിരിഞ്ഞു മറിഞ്ഞുനിൻ മണമിന്നും മറക്കാനായില്ലനീ തന്ന അകന്നൊരോർമ്മതൻമുല്ലപ്പൂവിൻ ഗന്ധവും പ്രിയതേഇഴയകന്നു ഇമയകന്നുഇഴഞ്ഞു രാവ് പകലായിഇറയത്തു മഴതുള്ളിയിട്ടുഈണങ്ങൾ താളമായിവിരഹക്കടലിൽ മുങ്ങിപ്പൊങ്ങിവിരസതയകറ്റി അകന്നുയങ്ങുവിശ്രമമില്ലാത്ത നാദ ധാരയുടെവീചികൾ അലയടിച്ചു ഗസലായിഉറങ്ങുവാൻ കിടന്നിട്ടുംകണ്ണടച്ചിട്ടും കണ്ടില്ലകനവുകളായിരംനിന്നെ കുറിച്ചോർത്തു പ്രിയതേജി ആർ കവിയൂർ

അരുൺമാത്യുവിന് ആദരാജ്ഞലികൾ … Vishnu Sivadas

നേരിൽ കണ്ടതില്ലൊരിക്കലുംനേരിൽ കേട്ടതില്ലൊരിക്കലുംഎങ്കിലും കവിതയിലൂടെ നിന്നെഞാനറിയുന്നു ,പ്രിയ സൗഹൃദയമേ …ചേർത്തുപിടിക്കുവാനാരുമി-ല്ലാത്തയീ ലോകത്തിൽചാർത്തപ്പെടുന്നതിതൊന്നുമാത്രമോയീ ,ആത്മഹത്യ !മരണമിത്ര നീചമായി പകർത്തിയമൗനസമ്മതങ്ങളേ …നിങ്ങൾക്കു നാണമാകില്ലേകുറ്റമോതുവാനീ ,ആത്മഹത്യയെ ?കളിവീട് മെതിച്ചു നീകെട്ടിയകുടിലിൽഇന്നു വിരുന്നെത്തുമീപക്ഷികൾനിൻ കവിതപാനം ചെയ്ത് പറന്നിടട്ടെ !ദിവസമേ ,നീ നിറച്ചിട്ടവേദനമാറുവതെങ്ങനെഉണർന്നിരിക്കട്ടെ വീടുമീ ലോകവുംപ്രിയ സൗഹൃദയമേ 🌷

മദമിളകാത്തവന്റെ മതം … Rafeeq Raff

ദൈവമതം മനസ്സിലാക്കാത്തവൻവിശ്വാസിയുടെ മനസ്സിൽമദപ്പാടു തിരയുന്നതെന്തിനാവോ ?മതങ്ങളെല്ലാമോതുന്നതുമനുഷ്യസ്നേഹമാണെന്നിരിക്കെമനസ്സിൻ കറയിൽ മുക്കിനീയെന്തിനു നിറം കൊടുക്കുന്നു ?ദൈവമതത്തിനെന്തു നിറം മനുഷ്യാ ?നിറം കൊടുക്കുന്നതുമദമിളകുന്ന നിൻ മനസ്സല്ലേ ?മദമിളക്കും വിഷമല്ലമതമെന്നറിയുക,അറിയണമെങ്കിലന്വോഷിക്കണംഗ്രന്ധങ്ങളിൽ മനസ്സിനുകൂടൊരുക്കണം.താടിയിലും തഴമ്പിലും,തൊപ്പിയിലും തലപ്പാവിലും,കുറി വരച്ച നെറ്റിയിലും,കുരിശിലും, ജപമാലയിലും,നിറങ്ങളിലും പിന്നെ,മന്ത്ര, കുതന്ത്ര,കൊടിക്കൂറകളിലുംവാക്ചാതുരികളിലും നീ…മതം തിരയുന്നുവെങ്കിൽ നിനക്കുതെറ്റി.മദമിളക്കും വിഷമല്ല…

എല്ലാമറിഞ്ഞപ്പോൾ. … Binu R

എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ !നിന്നെയെനിക്കിഷ്ട്ടമാണെന്നറിഞ്ഞതുംസത്യവും മിഥ്യയും രണ്ടെല്ലന്നറിഞ്ഞതുംസ്വപ്‌നങ്ങൾ മണ്ണിൽ പൂക്കില്ലെന്നറിഞ്ഞതുംകനിവുകൾ ആഴക്കയത്തിലെന്നറിഞ്ഞതുംവായക്കുചുറ്റും പുകയാണെന്നറിഞ്ഞതുംവായുവോന്നെന്നില്ലെന്നറിഞ്ഞതുംഞാനറിഞ്ഞതിന്നലെയാണല്ലോ സഖേ.. !അഞ്ചുപതിറ്റാണ്ടുകൾ തല്ലിക്കൊഴിച്ചിട്ടുംഓരോ പതിറ്റാണ്ടിലുമൊന്നുമില്ലെന്നറിഞ്ഞതുംകഴിഞ്ഞപതിറ്റാണ്ടിലും ഞാനെന്നെയറിയാത്തതുംലാഭവും നഷ്ടവും എന്നിലൂടെന്നറിഞ്ഞതുംഎനിക്കൊന്നുമുൾക്കൊള്ളാനാവില്ലെന്നറിഞ്ഞതുംകാലത്തിൻ വിഷലിപ്തമാം പാടകൾഎൻനാസാരന്ധ്രങ്ങളിലൂടെയകത്തേക്കടിഞ്ഞതുംതുമ്മിപ്പുറത്തേക്കുതെറിപ്പിക്കുവാനാവാതെഎല്ലാം തൊണ്ടക്കുഴിയിൽ തടഞ്ഞതുംഎല്ലാം ഞാനറിഞ്ഞതിന്നലെയാണല്ലോ സഖേ !ഇന്നലെപകലന്തിയോളവും എന്റെകണ്ണിന്നറ്റത്തു വിഷാദമായുംഇന്നലെ പുലരുമ്പോളെന്റെ മനസ്സിൽസർവ്വതും നീയെന്ന…

മറഞ്ഞു പോയ കിനാവുകൾ…. ശ്രീകുമാർ MP

കടൽത്തിരമാലകളെമലർ വർണ്ണ മേഘങ്ങളെവിട്ടകന്നു പോയ നല്ലകിനാക്കൾ നിങ്ങൾ കണ്ടുവൊ ?പിച്ചവച്ച നാൾ മുതൽക്കെപറന്നു തുള്ളി നിന്നിടുംകൊച്ചു കൊച്ചു കിനാവുകൾഎങ്ങു പോയി മറഞ്ഞുവൊ !ചിറകടിച്ചുയർന്ന യാശലഭമൊക്കെ യെങ്ങു പോയ് !അമ്മ തന്റെ കൈ പിടിച്ചുഅമ്പലത്തിൽ പോയീടവെഅച്ഛന്റെ ചുവടു ചേർന്ന്ചുറ്റുപാടു മറിയവെഅയലത്തെ കൂട്ടരുമായ്മോടിയോടെ നടക്കവെചിറകടിച്ചു…

ഏകാന്തത …. ബേബിസബിന

നനുനനെക്കുളിർന്ന മൗനത്തിലെന്നുള്ളം പിടഞ്ഞു മരിയ്ക്കേ,വ്രണിതമാമൊരു ശാഖിയിൽസ്വച്ഛന്ദമായി വിരിയുന്നുനൊമ്പരം!ഉലയും മനസ്സിന്നുമ്മറപ്പടിയിലായ്ചിന്തതൻ തീരം തഴുകിത്തലോടവേ,സന്തതസഹചാരിയെന്ന പോൽവന്നണയുന്നു നീയെന്നിൽ!പുംഗലംതന്നിലായ്,നിറയും ഗഹനംമറച്ചുകൊണ്ടീയാമംഞാൻ നോക്കി നിൽക്കേ,രാക്കനവിലും നീയെൻ ചാരേ!മാനസം പുണരും തരളമാം തെന്നൽപോലെയും,എന്നുടെ പന്ഥാവിൽ ചരിയ്ക്കും നിഴലായ് നീ മാത്രം!ഊഷരഭൂവിൽ ഈറൻ തുഷാരമെന്നപോലെപതിതമാനസക്കല്പടവിൽവന്നണയുന്നുഏകാന്തതയും!🖋️ ബേബിസബിന